ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷൻ ആരായാലും പാര്‍ട്ടി നിയന്ത്രണം സോണിയ കുടുംബത്തിന്‍റെ കൈയിലായിരിക്കുമെന്നത്തിൽ സംശയം ഇല്ല. നിലവിലെ സാഹചര്യത്തിൽ ആര് പ്രസിഡന്റ് ആയാലും സോണിയയുടെ അല്ലെങ്കിൽ സോണിയ കുടുംബത്തിന്റെ നിയന്ത്രണത്തിൽ തന്നെ ആയിരിക്കും. ഖർഗെയോ തരൂരോ ആര് ജയിച്ചാലും താക്കോൽ സോണിയ കുടുംബത്തിൽ തന്നെ.; കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ നാളെ അറിയാമെങ്കിലും പാർട്ടിയിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിക്കില്ല.
ആ സൂചന നൽകിക്കൊണ്ട് പുതിയ അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കണമെന്ന് പി.ചിദംബരം ആവശ്യപ്പെട്ടു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യക്ഷ പദം സോണിയ കുടുംബത്തിന് പുറത്തേക്ക് പോകുമ്പോഴും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അവിടെ തന്നെ തുടരുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ ഫലം നാളെ പ്രഖ്യാപിക്കും.
പുതിയ അധ്യക്ഷന്‍ റിമോട്ട് കണ്‍ട്രോള്‍ ആകുമെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സോണിയ കുടുംബത്തെ ഒഴിവാക്കാനാകില്ലെന്ന് വിശ്വസ്തരായ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്. പാര്‍ലമെന്‍ററി ബോര്‍ഡിലും പ്രവര്‍ത്തക സമിതിയിലും ഗാന്ധി കുടുംബം ഉണ്ടായിരിക്കുമെന്ന് പി.ചിദംബരം ഓര്‍മപ്പെടുത്തുന്നു. സംഘടനാ രംഗത്തും, തെരഞ്ഞെടുപ്പുകളിലും നിര്‍ണായമാകുക സോണിയ കുടുംബത്തിന്റെ നിലപാട് തന്നെയാകുമെന്നാണ് ചിദംബരം പറഞ്ഞു വയ്ക്കുന്നത്.
സോണിയ ഗാന്ധി കുടുംബത്തെ ഒഴിവാക്കി ദേശീയ രാഷ്ട്രീയത്തിന് മുന്‍പോട്ട് പോകാനാകില്ലെന്ന് ജയ്റാം രമേശും പറയുന്നു. അധ്യക്ഷനാക്കാനുള്ള നീക്കം പൊളിച്ചതോടെ അകല്‍ച്ചയിലാണെങ്കിലും സോണിയ ഗാന്ധി കുടുംബം പാര്‍ട്ടിയുടെ നട്ടെല്ലാണെന്ന് അശോക് ഗെലോട്ടും വാദിക്കുന്നു. ഖര്‍ഗെയുടെ വിജയം ഉറപ്പിക്കുമ്പോള്‍ തരൂരിന് എത്ര പിന്തുണ കിട്ടുമെന്നതിലാണ് ഔദ്യോഗിക പക്ഷത്തിന്റെ ആകാംക്ഷ.
ആകാകണം അധ്യക്ഷൻ എന്നതു സംബന്ധിച്ച വ്യക്തമായ ബോധ്യം വോട്ട് ചെയ്തവർക്കുണ്ടായിരുന്നു എന്ന് പറഞ്ഞുവയ്ക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ഖർഗെക്കെ തന്നെയാണ് വിജയ സാധ്യത എന്നു പറയുന്നു.
നാളെയാണ് വോട്ടുകൾ എണ്ണുക. ഇതിനു മുന്നോടിയായി സംസ്ഥാനങ്ങളില്‍ നിന്ന് ബാലറ്റ് പെട്ടികള്‍ വരണാധികാരികള്‍ എഐസിസിയില്‍ എത്തിച്ചിട്ടുണ്ട്. സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള പെട്ടികള്‍ നാളെ രാവിലെ 10 മണിക്ക് തുറന്ന് വോട്ടെണ്ണും. ഒന്‍പതിനായിരത്തി അറൂനൂറ് വോട്ടുകളാണ് പോള്‍ ചെയ്തത്. നാലരയോടെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും.