സ്വയംപ്രഖ്യാപിത അന്താരാഷ്ട്ര കവി പ്രതികാരം തീര്‍ക്കുന്നു! കേരള ഗാന വിവാദത്തിൽ ശ്രീകുമാരന്‍ തമ്പിയും കെ സച്ചിദാനന്ദനും തുറന്ന പോരിലേക്ക്.

Must Read

കൊച്ചി :കേരള ഗാന വിവാദത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി. തന്നോടുള്ള പ്രതികാരം തീര്‍ക്കാനായി മാര്‍ക്‌സിസത്തെ ഉപയോഗിക്കുകയാണ് സച്ചിദാനന്ദന്‍ എന്ന് അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത ‘അന്താരാഷ്ട്ര കവി’ ആണെന്ന് അദ്ദേഹം പരിഹസിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള സാഹിത്യ അക്കാദമിക്കെതിരായ ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനവും അതിനുള്ള അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്റെ പ്രതികരണവും വിവാദങ്ങളെ പുതിയ മേഖലയിലേക്ക് എത്തി. സര്‍ക്കാരിനായി കേരള ഗാനം എഴുതാന്‍ ആവശ്യപ്പെട്ട് സമീപിച്ച അക്കാദമി അപമാനിച്ചുവെന്നാണ് ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം.

ഞാന്‍ എന്തെഴുതിയാലും ക്ലീഷേ എന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. പക്ഷേ ജനങ്ങള്‍ അങ്ങനെ പറയുന്നില്ല. സച്ചിദാനന്ദന്‍ അങ്ങനെ പറയുന്നതിന് പല കാരണങ്ങളുണ്ട്. അദ്ദേഹത്തിന് പാട്ടെഴുതണമെന്ന് വലിയ ആഗ്രഹമാണ്. ഒരു പാട്ടെഴുതി ഉമ്പായിയുടെ പിറകെ നടന്ന് അദ്ദേഹത്തെ കൊണ്ട് പാടിച്ച് ആസ്വദിച്ചയാളാണ്. അപ്പൊ, ഏതുഭാഗത്ത് തിരിഞ്ഞാലും ശ്രീകുമാരന്‍ തമ്പിയുടെ പാട്ടിങ്ങനെ കാതില്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ദുഃഖം വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിനിമയ്ക്ക് പാട്ടെഴുതാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ ആരാണ് ആഗ്രഹിക്കാത്തത്? എന്റെ വരികള്‍ കേരളത്തിലെ ജനങ്ങള്‍ മുഴുവവന്‍ ഏറ്റുപാടുന്നുണ്ട്. സച്ചിദാനന്ദന്റെ ഏതെങ്കിലും നാല് വരികള്‍ 50 കൊല്ലം കഴിഞ്ഞ് ആരെങ്കിലും ഓര്‍മ്മിച്ച് പാടുമോ?’ -അദ്ദേഹം ചോദിച്ചു.

സാഹിത്യ അക്കദാമി സെക്രട്ടറി സെക്രട്ടറി അബൂബക്കറും പ്രസിഡന്റായ സച്ചിദാനന്ദനും തമ്മില്‍ രമ്യതയിലല്ല എന്ന് ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. എന്റെ പാട്ട് സ്വീകരിച്ചില്ല എന്ന് എന്നെ അറിയിക്കേണ്ടത് അബൂബക്കറിന്റെ കടമയാണ്, അദ്ദേഹമത് ചെയ്തില്ല എന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞത്. സച്ചിദാനന്ദന്‍ അബൂബക്കറെ കുറ്റം പറഞ്ഞിരിക്കുകയാണ്. അവര് തമ്മില്‍ ചര്‍ച്ച നടത്തുന്നില്ല എന്നല്ലേ അതിന്റെ അര്‍ഥം.’ -തമ്പി പറഞ്ഞു.

കേരള ഗാനം എഴുതണമെന്ന് കേരള സര്‍ക്കാര്‍ എന്നോട് പറയുമ്പോള്‍ സഖാവ് പിണറായി വിജയന് വേണ്ടിയോ സഖാവ് സജി ചെറിയാന് വേണ്ടിയോ അല്ല ഞാനത് എഴുതുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് ഞാനെഴുതിയത്. ആദ്യവരികള്‍ മാറ്റിയാല്‍ നന്നായിരിക്കുമെന്ന് അബൂബക്കര്‍ എന്നോട് പറഞ്ഞപ്പോള്‍, ‘താങ്കള്‍ എത്രയോ മനോഹരഗാനങ്ങള്‍ എഴുതിയിട്ടുണ്ട്, ഇത് താങ്കള്‍ക്ക് എഴുതാന്‍ കഴിയും’ എന്ന് സച്ചിദാനന്ദന്‍ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. അങ്ങനെ പറഞ്ഞയാളാണ് ഞാനെഴുതിയത് ക്ലീഷേ ആണെന്ന് പറയുന്നത്.അതിനിടെ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞത്. വസ്തുതകൾ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.

തമ്പിയുടെ വരികളില്‍ ക്ലീഷേ പ്രയോഗങ്ങളാണെന്നും പാട്ട് തെരഞ്ഞെടുത്ത കവികളും പ്രഗത്ഭരും അടങ്ങുന്ന കമ്മിറ്റിയിലൊരാള്‍ക്ക് പോലും അത് അംഗീകരിക്കാന്‍ തോന്നിയില്ലെന്നും കെ സച്ചിദാനന്ദന്‍ പറഞ്ഞു. ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തില്‍ ക്ലീഷേ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞ അക്കാദമി അധ്യക്ഷന്‍ പാട്ടില്‍ തിരുത്തല്‍ വരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരന്‍ തമ്പി തയ്യാറായില്ലെന്നും പറഞ്ഞു.

എല്ലാവര്‍ക്കും പാടാന്‍ കഴിയും വിധം ലളിതമായ ഗാനമല്ല എന്നതുള്‍പ്പടെ നിരവധി കാരണങ്ങള്‍ കൊണ്ടാണ് ഗാനം നിരാകരിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനലോകത്തെയല്ല ആ പ്രത്യേക ഗാനത്തെയാണ് നിരാകരിച്ചതെന്നായിരുന്നു സച്ചിദാനന്ദന്റെ നിലപാട്. എന്നാല്‍ തമ്പിയുടെ ഗാനം താന്‍ കണ്ടിട്ടേയില്ലെന്ന് സമിതിയംഗം ഡോ.എം.ലീലാവതി വ്യക്തമാക്കിയതോടെ ചില ഗൂഢാലോചകള്‍ വിവാദത്തിന് പിന്നിലുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്.

ഹൈന്ദവ സംഘടനയുടെ അവാര്‍ഡ് വാങ്ങിയതാണ് തന്റെ പാട്ടു തള്ളാന്‍ കാരണമെന്നാണ് ശ്രീകുമാരന്‍ തമ്പിയുടെ ആരോപണം. ക്ലീഷേ എന്ന പ്രയോഗത്തിലൂടെ തന്നെ അപമാനിക്കുകയായിരുന്നുവെന്നും ഗാനം നിരസിക്കുന്നതിനെക്കുറിച്ച് ആരും അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുതിയ ഗാനം മാറ്റിയെഴുതാന്‍ സച്ചിദാനന്ദനും അബൂബക്കറും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തിരുത്തി കൊടുത്ത ഗാനം സ്വീകരിച്ചോ ഇല്ലയോ എന്ന് തന്നെ അറിയിച്ചില്ല. പിന്നെ കണ്ടത് കവികളില്‍ നിന്ന് കേരള ഗാനം ക്ഷണിച്ചുള്ള പരസ്യമാണെന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തീരുമാനം കത്തിലൂടെ അറിയിക്കണമെന്നും അങ്ങനെ കത്തെഴുതാന്‍ തന്തക്ക് പിറക്കണമെന്നുമാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടപ്പോള്‍ മൂവായിരത്തിലധികം പേരാണ് അത് ലൈക് ചെയ്യുന്നതും പങ്ക് വെക്കുന്നതും കമന്റിടുന്നതുമൊക്കെ . എന്നാല്‍ സച്ചിദാനന്ദന്‍ ഒരു പോസ്റ്റിട്ടാല്‍ നൂറ് പേര് പോലും അത് പങ്ക് വെക്കില്ല. അപ്പോള്‍ തന്നെ ജനകീയ കവി ആരാണെന്ന് വ്യക്തമാകും. വളഞ്ഞ വഴിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന സച്ചിദാനന്ദനെ പോലെയല്ല, താന്‍ തന്തക്ക് പിറന്നവനാണ്. ഏത് സത്യവും തുറന്നു പറയുമെന്നും ആരേയും ഭയമില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

സ്വയം പ്രഖ്യാപിത അന്തര്‍ദേശിയ കവിയാണ് സച്ചിദാനന്ദനെന്നും തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീകുമാരന്‍ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നേരത്തെ പറഞ്ഞിരുന്നു. വസ്തുതകള്‍ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോള്‍ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പാട്ടിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് അറിയാനായത്.

പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് സച്ചിദാനന്ദന്‍ ക്ലീഷേ പരാമര്‍ശവുമായി വിഷയം ആളിക്കത്തിച്ചത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാമര്‍ശനത്തിന് പിന്നാലെ ഇത് സര്‍ക്കാരിനും തലവേദനയായി മാറി. മന്ത്രി സജി ചെറിയാനല്ല ആരും നിര്‍ബന്ധിച്ചാലും ഇനി ഗാനം എഴുതി നല്‍കില്ല. വളളത്തോള്‍ അവാര്‍ഡ്, കുമാരനാശാന്‍ സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് , പാലാ നാരായണന്‍ നായര്‍ അവാര്‍ഡ് , ബാലാമണിയമ്മ സ്മാരക അവാര്‍ഡ് തുടങ്ങി കവികളുടെ പേരിലുള്ള അവാര്‍ഡുകളെല്ലാം തനിക്ക് കിട്ടി.

പക്ഷെ ഇക്കാലത്രയും സാഹിത്യ അക്കാദമിയുടെ അവാര്‍ഡോ അംഗീകാരമോ ഒന്നും തനിക്ക് ലഭിച്ചിട്ടില്ല. സാഹിത്യ അക്കാദമിക്കെതിരെ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശക്തി സച്ചിദാനന്ദന്‍ അബൂബക്കര്‍ കൂട്ടുകെട്ടാണെന്ന് ശ്രീകുമാരന്‍ തമ്പി ആരോപിച്ചു. സര്‍ക്കാരിന് വേണ്ടി കേരള ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന ശ്രീകുമാരന്‍ തമ്പിയുടെ ആരോപണത്തോട് പ്രതികരിച്ച് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ അപ്രതീക്ഷിതമായാണ് രംഗത്ത് വന്നത്.

കേരള ഗാനം തീരുമാനിക്കുന്നത് ഒരു കമ്മിറ്റിയാണെന്ന് പറഞ്ഞ സച്ചിദാനന്ദന്‍ ഇപ്പോള്‍ പറയുന്നത് ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഒഴിവാക്കിയിട്ടില്ലെന്നാണ്. നിലവില്‍ മൂന്ന് പേരുടെ വരികള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവക്ക് സംഗീതം നല്‍കിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനം ഇതുവരെ വേണ്ടെന്ന് വച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കറും വ്യക്തമാക്കി.

മൂവായിരത്തിലധികം പാട്ടുകളെഴുതിയ തനിക്ക് കെ സി അബൂബക്കര്‍ എന്ന ഗദ്യകവിയുടെ മുമ്പില്‍ അപമാനിതനാകേണ്ടി വന്നുവെന്നുമെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രധാന ആരോപണം. സച്ചിദാനന്ദന് തന്റെ പേരിന്റെ അര്‍ത്ഥം പോലും അറിയില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. എന്തായാലും കേരള ഗാന വിവാദവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ എത്തുന്നതിനാൽ തന്നെ അക്കാദമിയില്‍ ഒന്നിനും ഒരു വ്യവസ്ഥയില്ലേയെന്നാണ് പൊതുജനങ്ങളും ചോദിക്കുന്നത്.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This