ഡബ്ലിൻ : ഡബ്ലിന്‍ സിറോ മലബാര്‍ സഭ ബ്ലാക്ക്‌റോക്ക് സെയിന്റ് ജോസഫ് മാസ് സെന്റെർ ഇടവകയുടെ ക്രിസ്തുമസ് ന്യു ഇയർ ആഘോഷം വർണാഭമായി. സ്റ്റിൽ ഓർഗൻ സെയിന്റ് ബ്രിജിത് ഹാളിൽ വെച്ച് നടന്ന അതിഗംഭീരമായ ആഘോഷ ചടങ്ങിൽ ഡൺല്ലേരി മുൻ ഡെപ്യുട്ടി മേയർ കൗൺസിലർ മൈക്കിൾ ക്ലാർക്ക് ചീഫ് ഗസ്റ്റ് ആയിരുന്നു .
ചടങ്ങിൽ സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ ഫാ ജോസഫ് മാത്യു ഒലിയകാട്ടിൽ ക്രിസ്തുമസ് ന്യു ഇയർ അനുഗ്രഹ പ്രഭാഷണം നടത്തി.
റവ .ഫാ .ഡെർമോട്ട് ലെക്കോക്ക് , റവ .ഫാ സ്വാമി , റവ ഫാ .ബിജു ഇഗ്നേഷ്യസ് എന്നിവർ ആശംസകൾ അർപ്പിച്ചു .
പാരിഷ് ട്രസ്റ്റിമാരായ ബിനു ജോസഫ് , അഡ്വ .സിബി സെബാസ്റ്റ്യന്‍ എന്നിവർ സ്വാഗതവും നന്ദിയും അർപ്പിച്ചു .നല്ലൊരു ഗായകനും ടീച്ചറുമായ കൗൺസിലർ മൈക്കിൾ ക്ലാർക്ക് ക്രിസ്തുമസ് കരോൾ ഗാനം ആലപിച്ചത് നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത് .
പാരിഷ് കമ്മറ്റി ഭാരവാഹികളായ ജോസഫ് വർഗ്ഗീസ് , അനീഷ് വി ചെറിയാൻ ,ദീപു , ജെയ്‌സൺ ജോസഫ് , ബിനീഷ് , മിനി ജോസ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി .
ഉൽഘാടന -ലൈറ്റ് ലാമ്പിങ് സെറിമണിക്ക് ശേഷം ക്രിസ്തുമസ് ക്രിബ് -ട്രീ മത്സരവിജയികളായ ,ജിക്സൺ ജോർജ് , ബിപിൻ രാജു , റോസ് ബിജു എന്നിവർക്ക് കൗൺസിലർ മൈക്കിൾ ക്ലാർക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.
ഓസ്‌ട്രേലിയയിലേക്ക് പോകുന്ന സൺഡേ സ്‌കൂൾ അദ്ധ്യാപകൻ അബിൻ തോമസിനെ റവ ഫാ ജോസഫ് മാത്യു ഓലിയകാട്ടിലും ജോഷി ജോസഫും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. സാന്താക്ളോസായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ബാബു മാത്യുവിനുള്ള ക്യാഷ് പ്രൈസ് ഫാ ബിജുവും , ഫാ സ്വാമിയും ചേർന്ന് നൽകി.
ഇടവകയിലെ നാല് യൂണിറ്റുകളുടെ നേതൃത്വത്തിൽ അതിഗംഭീരമായ നേറ്റിവിറ്റി പ്ലേ , കരോൾ ഗാനം , സ്കിറ്റ് ,സാന്താ വിസിറ്റ് , യുവതീ യുവാക്കളുടെ ക്ലാസിക്കൽ സിനിമാറ്റിക്ക് ഡാൻസുകൾ , കോമഡി സ്കിറ്റുകൾ, തുടങ്ങിയവക്ക് ശേഷം കലാശക്കൊട്ട് ഗാനമേളയും പരിപാടികൾക്ക് കൊഴുപ്പേകി .
പരിപാടികൾക്ക് ശേഷം സ്‌പൈസ് വില്ലേജ് ഒരുക്കിയ അതിസ്വാദിഷ്ടമായ 4 Course ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരുന്നു. ക്രിസ്തുമസ് ന്യു ഇയർ പരിപാടികൾ വൻ വിജയത്തിലാക്കിയ എല്ലാവർക്കും ക്രിസ്തുമസ് -ന്യുഇയർ ആഘോഷ പരിപാടിയുടെ കോർഡിനേറ്റർ റോസ് ബിജു നന്ദി രേഖപ്പെടുത്തി . ആൻ ലിയായും ലെവിൻ ലിൻജോയും ആങ്കർമാരായിരുന്നു.