ഡബ്ലിൻ : സെയിന്റ് ജോസഫ് സീറോ മലബാർ ബ്ളാക്ക്റോക്ക് ഇടവക സമൂഹത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് – പുതുവത്സരാഘോഷം ഡിസംബർ 30 -ന് ശനിയാഴ്ച വൈകുന്നേരം 2 മണി മുതൽ സ്റ്റിൽ ഓർഗൻ സെയിന്റ് .ബ്രിജിത് ഹാളിൽ വെച്ച് ആഘോഷിക്കുന്നു.
ഇടവകയിലെ നാല് യൂണിറ്റുകളുടെ നേതൃത്വത്തിൽ നേറ്റിവിറ്റി പ്ലേ , കരോൾ ഗാനം , സ്കിറ്റ് ,സാന്താ വിസിറ്റ് , യുവതീ യുവാക്കളുടെ ക്ലാസിക്കൽ സിനിമാറ്റിക്ക് ഡാൻസുകൾ , കോമഡി സ്കിറ്റുകൾ, തുടങ്ങി വർണ ശബളമായ ഒട്ടനവധി കലാ പരിപാടികളാണ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഒരുക്കിയിരിക്കുന്നത്.
ഡബ്ലിനിൽ അതിസ്വാദിഷ്ടമായ ഭക്ഷണം ഒരുക്കുന്ന സ്പൈസ് വില്ലേജ് ഒരുക്കുന്ന 4 Course ക്രിസ്തുമസ് ഡിന്നർ തുടങ്ങി ക്രിസ്മസ് പാപ്പയോടൊപ്പം കരോൾ ഗാനം, കലാശക്കൊട്ട് ഗാനമേള, തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹം ഉള്ളവർക്ക് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രിസ്തുമസ് – പുതുവത്സരാഘോഷത്തിൽ പേര് രജിസ്റ്റർ ചെയ്യാനും കലാ പരിപാടികൾ അവതരിപ്പിക്കാനും ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
റോസ് ബിജു – 0872875271
സിബി സെബാസ്റ്റ്യന് – 0894433676
ബിനു ജോസഫ് – 0870558898
മിനി ജോസ് – 0877549444