ക്ലാസിനിടെ അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാര്‍ത്ഥി. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ടീച്ചിംഗ് പ്ലാറ്റ്ഫോമായ ‘ഫിസിക്‌സ് വാല’ ആപ്പിലെ അധ്യാപകനാണ് മര്‍ദ്ദനമേറ്റത്. സോഷ്യല്‍ മീഡിയയിലടക്കം ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ക്ലാസെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലിരുന്ന വിദ്യാര്‍ത്ഥി അധ്യാപകനെ തല്ലുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ഞെട്ടിപ്പോയ അധ്യാപിക ആക്രമണം ഒഴിവാക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സെഷന്റെ തത്സമയ സ്ട്രീം റെക്കോര്‍ഡ് ചെയ്ത ഒരു വ്യക്തിയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്ന് ഉറവിടങ്ങള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് പെട്ടന്ന് പ്രകോപനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
Slap-Kalesh b/w Physicswallah Student and Teacher during Live class (Sir ko Do Chappal maar ke chala gya) pic.twitter.com/cHUO3omhsy
— Ghar Ke Kalesh (@gharkekalesh) October 5, 2023