കോട്ടയം: കോൺഗ്രസിൽ തമ്മിലടി രൂക്ഷം ആവുകയാണ് .മുൻ എംഎൽഎ കെസി ജോസഫ് കെപിസിസി നേതൃത്വത്തിനെതിരെ ‘കുത്തിത്തിരുപ്പ് ” പ്രസ്താവനയുമായി വന്നിരിക്കുകയാണ് .ഇതോടെ കെ സുധാകരൻ ജോസഫിനെതിരെ രംഗത്ത് വരുകയും ചെയ്തു . 40 വർഷം ഇരിക്കൂറിൽ എംഎൽഎ ആയിരുന്ന കെസി ജോസഫിനെ നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് മാറ്റിയത് . പുതിയ എംഎൽഎ നാട്ടിൽ വന്നതോടെ നാട്ടിൽ ഒരു എംഎൽഎ ഉണ്ട് എന്ന പൊതുജനത്തിന് ബോധ്യമായിരിക്കുകയാണ് .എന്നും ഗ്രുപ്പുകളി മാത്രം നടത്തുന്ന നാട്ടുകാർക്ക് തലവേദനയായ ‘അരിക്കൊമ്പൻ ‘ആയിരുന്നു കെസി ജോസഫ് .
അതെ സമയം താൻ അപക്വമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് കെ.സി.ജോസഫ്. പിന്നെ എന്തു കൊണ്ട് കെപിസിസി പ്രസിഡന്റിന് അങ്ങിനെ അങ്ങനെ തോന്നി എന്നറിയില്ലെന്ന് കെ.സി. ജോസഫ് പറഞ്ഞു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയണം എന്നാണ് താൻ പറഞ്ഞത്. താൻ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി പരിഗണിച്ചു എന്നു കരുതുന്നു. അതുകൊണ്ടാണ് നാലു മാസം വിളിക്കാതിരുന്ന രാഷ്ട്രീയ കാര്യ സമിതി ചേരുന്നതെന്നും കെ പി സി സി പ്രസിഡന്റ് പാംപ്ലാനി പിതാവിനെ കണ്ടതെന്നും കെസി ജോസഫ് പറഞ്ഞു.
” കുത്തിതിരുപ്പ് ” പരാമർശം പ്രസിഡന്റിന്റെ നാവു പിഴ ആയേ കാണുന്നുള്ളു. ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ടെന്നും കെ.സി.ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് തലശ്ശേരി ബിഷപ്പിനെ സന്ദർശിച്ചിരുന്നു. ബിജെപി നീക്കത്തിൽ കോൺഗ്രസിന് യാതൊരു ആശങ്കയുമില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു.
ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവരാണ്. ബിഷപ്പുമായുള്ള ചർച്ച ആശാവഹം. ആർക്കും ആരെയും കാണാം. വളച്ചൊടിച്ചത് സി പി ഐ എം തന്ത്രമാണ്. ബിജെപിക്ക് സന്ദർശനം കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും കെ സി ജോസഫിൻ്റെ നിലപാട് അപക്വമാണെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.