കേന്ദ്രമന്ത്രി സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി നായനാരുടെ വീട്ടിൽ ! പ്രതിരോധിയ്ക്കാനാകാതെ സിപിഎം ! സന്ദർശനത്തിൽ രാഷ്ട്രീയവും പുതുമയുമില്ല എന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചർ; വാടിക്കൽ രാമകൃഷ്ണന്റെ വീടും നായനാരുടെ വീടും സന്ദർശിക്കും

Must Read

കണ്ണൂർ :കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റ ശേഷം സുരേഷ് ഗോപി കേരളത്തിലെത്തി. അദ്ദേഹം ഇന്ന് മുൻ സിപിഎം മുഖ്യമന്ത്രി നായനാരുടെ വീട് സന്ദർശിക്കും. ഉച്ചക്ക് ഒന്നരയ്ക്ക് സിപിഎം നേതാവായിരുന്ന മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ കല്യാശേരിയിലെ ശാരദാസ് വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും .പ്രതിരോധിക്കാനാകാതെ സിപിഎമ്മും .ബിജെപി നേതാവായ സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ. സുരേഷ് ​ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല. ഇതിന് മുൻപും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചർ പറഞ്ഞു. സുരേഷ് ഗോപിയും കുടുംബവുമായി വർഷങ്ങളായുള്ള സ്നേഹബന്ധമാണുള്ളത്. വീട്ടിൽ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീച്ചർ പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് എത്തിയ സുരേഷ്‌ഗോപി അദേഹം തളി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. രാവിലെ കണ്ണൂരിലെത്തിയ സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് മാടായി കാവ് ക്ഷേത്രത്തിലെത്തുന്ന സുരേഷ് ഗോപി ഒരു മണിയോടെ പറശിനിക്കടവ് മുത്തപ്പൻ മഠപ്പുരയിലും ദർശനം നടത്തും. കണ്ണൂര്‍ ബിജെപി നേതാവായിരുന്ന കെ ജി മാരാരുടെ പയ്യാമ്പലത്തെ മാരാർജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും.

തുടർന്ന് സുരേഷ് ഗോപി ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് രാജരാജ രാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഗസ്റ്റ്‌ ഹൗസിൽ വിശ്രമിക്കും. പിറ്റേ ദിവസം, മാമാനിക്കുന്ന് ക്ഷേത്ര ദർശനത്തിനു ശേഷം വാടിക്കൽ രാമകൃഷ്ണന്റെ വീടു സന്ദർശിക്കും. ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന രാമകൃഷ്ണൻ 1969 ഏപ്രിൽ 21-നാണ് രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ടത്. പിന്നീട് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം സുരേഷ് ഗോപി തൃശൂരിലേക്ക് മടങ്ങും.

Latest News

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘം നിയമ നടപടികളിലേക്ക് കടക്കുന്നു

ഡബ്ലിൻ :ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ വീണ്ടും മൊഴിയെടുക്കുന്നതിന് കാത്ത് നിൽക്കാതെ...

More Articles Like This