തീവ്രവാദക്കേസുമായി അറസ്റ്റിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി പിണറായി സഹായിച്ചു.ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

Must Read

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരതര ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.ഒരു തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ സഹായിച്ചു എന്നാണ് സ്വപ്ന സുരേഷിൻറെ ആരോപണം . യുഎഇയെയും തീവ്രവാദികളെയും മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകൾ വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണ് എന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് അറസ്റ്റിലായ യു എ ഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് സ്വപ്നയുടെ ആരോപണം. കോൺസുൽ ജനറിലിന്റെ ആവശ്യപ്രകാരം ശിവശങ്കർ വഴിയാണ് യുഎഇ പൗരനെ രക്ഷപെടുത്തിയതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

തീവ്രവാദത്തിന് ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫോണാണ് തുറൈയ്യ എന്നും ഇത് ഇന്ത്യയിൽ നിരോധിച്ചതാണെന്നും സ്വപ്ന പറയുന്നു. കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചു എന്ന സംഭവത്തിലാണ് യു എ ഇ പൗരനെ അറസ്റ്റ് ചെയ്യുന്നത്. 2017 ജുലൈ നാലിന് ഒമാൻ എയർവേസിൽ ഇയാൾ യാത്ര പോകാനിരിക്കവെ നെടുമ്പാശേരി വിമാനത്താവശത്തിൽ വെച്ചാണ് സി ഐ എസ് എഫ് പിടികൂടുന്നത്. തുടർന്ന ഇയാളെ നെടുമ്പാശേരി പോലീസ് കൈമാറി- സ്വപ്ന പറഞ്ഞു..

ഇത് സംബന്ധിച്ച് യുഎഇ കോൺസുലേറ്റിന് സന്ദേശം വന്നിരുന്നു. കോൺസിൽ ജനറൽ ഉടൻ തന്നെ തന്നെ ബന്ധപെടുകയും മുഖ്യമന്ത്രിയെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. തുടർന്ന് ശിവശങ്കറിനെ താൻ ബന്ധപ്പെട്ടു. കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ച് അൽപ സമയത്തിനകം വിളിക്കാമെന്ന് പറഞ്ഞ് ശിവശങ്കർ ഫോൺ വെച്ചു.

പത്ത് മിനിറ്റുള്ളിൽ തന്നെ തിരികെ വിളിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചതായും പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന ഗോപാലകൃഷ്ണൻ വാര്യറെ പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് വിടണമെന്നും പറഞ്ഞു. ഇത് പ്രകാരം അദ്ദേഹത്തെ അങ്ങോട്ടേക്ക് വിടുകയും ചെയ്തിരുന്നു’, സ്വപ്ന സുരേഷ് പറഞ്ഞു. തുറയ്യ ഫോണുമായി യു എ ഇ പൗരൻ കേരളത്തിൽ വന്നപ്പോഴല്ല അദ്ദേഹത്തെ പിടിച്ചത്.

ജൂൺ 30 നാണ് അയാൾ നാട്ടിൽ വന്നത്. ജുലൈ നാല് വരെ അയാൾ എന്താണ് ഇവിടെ ചെയ്തത് എന്ന് അറിയില്ല. അബുദാബിയിൽ നിന്നും കോഴിക്കോടേക്കാണ് അയാൾ വന്നത്. രക്ഷപ്പെടാൻ ശ്രമിച്ചത് നെടുമ്പാശേരി വഴി ഒമാൻ എയർവേസിലും. 4 ന് പിടയിലായ ഇയാൾ 6 വരെ പോലീസിന്റെ കസ്റ്റഡിയിൽ ആയിരുന്നു.പി ആർ ഒ ആവശ്യപ്പെട്ടതനുസരിച്ച് ഒരു സത്യവാങ്മൂലം ഞാൻ എഴുതി കോൺസുൽ ജനറലിനെക്കൊണ്ട് ഒപ്പിടീപ്പിച്ച് വാട്സപ്പിൽ അയച്ചുനൽകി. 6ന് ഈ സത്യവാങ്മൂലം ഉപയോഗിച്ച് ഇയാളെ റിലീസ് ചെയ്തു. ഏഴിന് ഇയാളെ തിരികെ അയച്ചു. ഒരു ഭീകരപ്രവർത്തനം നടത്തിയ ആളെയാണ് യാതൊരു തുടർ അന്വേഷണവും നടത്താതെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയത്.

അയാൾ എന്താണ് കേരളത്തിൽ ദിവസങ്ങളോളം ചെയ്തതെന്ന് അന്വേഷിച്ചിട്ടില്ല. തങ്ങളുടെ പൗനരനെ രക്ഷിച്ചെടുക്കാനുള്ള ബാധ്യത കോൺസുലേറ്റിനുണ്ട്. എന്നാൽ മഖ്യമന്ത്രി എന്താണ് ഇവിടെ ചെയ്തത്. ഒരു തീവ്രവാദിയെ രക്ഷപ്പെടാൻ മുഖ്യമന്ത്രി സഹായിക്കുകയാണ് ചെയ്ത്ത്. യു എ ഇയെയും തീവ്രവാദികളെയും മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകൾ വീണയുടെ ബിസിനസ് താൽപര്യം തടസപ്പെടാതിരിക്കാൻ വേണ്ടിയാണെന്നും സ്വപ്ന ആരോപിക്കുന്നു.

ഞാൻ അറിഞ്ഞില്ല, കേട്ടില്ല, മനസിലാക്കിയില്ല, ഓർമ്മയില്ല എന്നിങ്ങനെയുള്ള വാദങ്ങൾ പറയാതെ ഇനിയെങ്കിലും ഇതിനെല്ലാം ഉത്തരം തരാൻ മുഖ്യമന്ത്രി തയ്യാറാകണം.മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയ കൂടുതൽ ഇടപെടലുകളെ കുറിച്ച് ഇനിയും തെളിവുകൾ പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This