കൊച്ചി: ഞാനും സ്വപ്നയും തമ്മിലുള്ള ബന്ധം എന്താണെന്ന് സരിത്തിന് മനസിലായിട്ടില്ല എന്ന് ഷാജ് കിരണ്‍ . വാടക ഗര്‍ഭധാരണത്തിലൂടെ ഉണ്ടാകുന്ന കുട്ടിക്ക് വൈഗ എന്ന് പേരിടാമെന്ന് വരെ തീരുമാനിച്ചിരുന്നു എന്നും ഷാജി കിരൺ . പണത്തിന് വേണ്ടിയാണോയെന്ന് ചോദിച്ചപ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തെന്ന നിലയില്‍ ചെയ്യുന്ന കാര്യമെന്നാണ് സ്വപ്ന പറഞ്ഞത്. 60 ദിവസം കൊണ്ട് ഇത്രയും ഗാഢബന്ധം വരുമോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും ഷാജ് കിരണ്‍ പറഞ്ഞു. ഷാജ് കിരണ്‍ പറഞ്ഞു.
എല്ലാവരും ചോദിച്ചു, 60 ദിവസമായിട്ട് സ്വപ്നയോട് ഇത്രയും ഗാഢബന്ധം വരുമോയെന്ന്. ആ വ്യക്തിപരമായ കാര്യം ഇനി ഞാന്‍ തുറന്ന് പറയാം. അല്ലെങ്കില്‍ ഞാന്‍ പൊട്ടനും മണ്ടനുമായി പോകും. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സ്വപ്ന പറഞ്ഞു, ഷാജിക്ക് കുട്ടികള്‍ ഇല്ലാത്തത് അല്ലേ. ഞാന്‍ ഷാജിക്ക് വേണ്ടി കൃത്രിമഗര്‍ഭം ധരിക്കാമെന്ന്.
പണത്തിന് വേണ്ടിയാണോയെന്ന് ചോദിച്ചപ്പോള്‍, അല്ല കൂടെ നില്ക്കുന്ന ആത്മാര്‍ത്ഥ സുഹൃത്തെന്ന നിലയില്‍ ചെയ്യുന്ന കാര്യമെന്നാണ് പറഞ്ഞത്. കുട്ടിയുടെ പേര് വളരെ പ്ലാന്‍ ചെയ്തു. വൈഗയെന്ന്. ഇക്കാര്യം ഭാര്യയോടും സംസാരിച്ചു. ഇത്രയും അടുത്തബന്ധമുള്ള ഒരാള്‍ക്ക് പ്രശ്നം വന്നപ്പോള്‍ ഇടപെട്ടു. ഇക്കാര്യം ഭാര്യയോടും സുഹൃത്ത് ഇബ്രാഹിനോടും വെറെ രണ്ട് സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിനോട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാന്‍ ആവശ്യപ്പെട്ടത് അഭിഭാഷകന് കൃഷ്ണരാജ് ആണെന്ന് ഷാജ് കിരണ്‍. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും പേര് പറയാന്‍ കൃഷ്ണരാജ് നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് സ്വപ്ന പറഞ്ഞത്. രഹസ്യമൊഴി നല്കിയ ശേഷം മാധ്യമങ്ങളെ കണ്ടതും കൃഷ്ണരാജിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വപ്ന പറഞ്ഞതായി ഷാജ് കിരണ്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്്സ് അവറില്‍ പറഞ്ഞു.