സിറോ മലബാർ സഭയിൽ മാരത്തൺ കുർബാന നടത്തിയവർ സഭക്ക് പുറത്തേക്ക് ! മുപ്പതിലേറെ വിമത വൈദികർക്കെതിരെ നടപടി വരുന്നു.വത്തിക്കാൻ തീരുമാനം നടപ്പാക്കാൻ സിനഡിൽ തീരുമാനം.അതിരൂപത വിഭജിക്കും .വിമതരെ രക്ഷിക്കാനുള്ള ചില ബിഷപ്പുമാർ നടത്തിയ നീക്കം പൊളിഞ്ഞു !

Must Read

കൊച്ചി: സിറോ മലബാർ സഭപിളരുമോ ? വത്തിക്കാൻ തീരുമാനം നടപ്പാക്കാൻ സിനഡിൽ തീരുമാനം എടുത്തതോടെ കടുത്ത നടപടിക്ക് സാധ്യത ഇന്നുണ്ടാകും . സഭാ സിനഡ് ആരാധനാ ക്രമ വിഷയത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ കടുത്ത നടപടികൾക്ക് അംഗീകാരം നൽകി.സിനഡ് തീരുമാനം അംഗീകരിക്കാത്ത വൈദികർക്കെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാവുകയും അവരുടെ പൗരോഹിത്യം സസ്പെന്റ് ചെയ്യും .തുടർന്ന് അച്ചടക്കം ലംഘിച്ച വൈദികരെ പുറത്താക്കുന്ന നടപടിയിലേക്ക് കടക്കും. ഇനി ചർച്ചയ്ക്ക് ഒരു അവസരം നൽക്കേണ്ടതില്ലെന്നാണ് സിനഡിന്റെ പൊതുവികാരം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ സിനഡ് ചേർന്നപ്പോൾ ചർച്ചയ്ക്ക് സാഹചര്യം ഉണ്ടാക്കണമെന്ന് എറണാകുളം – അങ്കമാലി അതിരൂപതയിൽ നിന്നുള്ള മുതിർന്ന ബിഷപ്പുമാർ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സിനഡിലെ ഭൂരിപക്ഷവും തള്ളി. വത്തിക്കാൻ നിശ്ചയിച്ച നടപടി സ്വീകരിക്കണമെന്ന് മറ്റു ബിഷപ്പുമാർ ആവശ്യപ്പെട്ടു.

ഇതോടെ ജൂലൈ മൂന്നിന് ശേഷവും അച്ചടക്കം ലംഘിക്കുന്ന വൈദീകർ പുറത്താകും. വത്തിക്കാനിൽ നിന്നും സിറോ മലബാർ സഭയെ സംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ വന്നേക്കും. മേജർ അതിരൂപത വിഭജിച്ച് രൂപത ആക്കുന്നതും രൂപതയ്ക്ക് തദ്ദേശ മെത്രാനെ നിയമിക്കുന്നതും പരിഗണനയിലുണ്ട്. മേജർ ആർച്ച്ബിഷപ്പിന് സ്ഥാനിക രൂപതയും വന്നേക്കും. സഭാ കൂരിയയും എറണാകുളം – അങ്കമാലി അതിരൂപത കൂരിയയും സമഗ്രമായി അഴിച്ചു പണിയും.

70 വര്‍ഷമായി പിന്തുടരുന്ന ആരാധനാക്രമം തുടരാന്‍ അനുവദിക്കണമെന്നാണ് എറണാകുളം പക്ഷത്തിന്റെ ആവശ്യം. തങ്ങളുടെ സംസ്‌കാരവും തനിമയും പാരമ്പര്യവും ജനാഭിമുഖമാണെന്ന് അവര്‍ പറയുന്നു. സഭ അംഗീകരിച്ച പ്രാര്‍ത്ഥനകള്‍ തന്നെയാണ് അവരും കുര്‍ബാനയില്‍ ചൊല്ലുന്നത്. തിരിഞ്ഞുനില്‍പ്പിനെ മാത്രമാണ് എതിര്‍ക്കുന്നത്. ഇന്ന് തിരിഞ്ഞുനിന്നാല്‍ പിന്നാലെ തങ്ങള്‍ക്ക് യോജിക്കാന്‍ പറ്റാത്ത കുരിശും കര്‍ട്ടണും അടക്കം അള്‍ത്താരയിലേക്ക് അതിക്രമിച്ചുകയറുമെന്ന് അവര്‍ ഭയപ്പെടുന്നു. 30 വര്‍ഷം പിന്നിട്ട ഒരു ആരാധനക്രമം പൊളിച്ചടുക്കുന്നതില്‍ കാനോന്‍ നിയമത്തിലെ നിര്‍ദേശങ്ങള്‍ ആ രംഗത്തെ പണ്ഡിതര്‍ പരിശോധിക്കട്ടെ.

അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും വൈരാഗ്യത്തിന്റെയും പാതയല്ല അനുരഞ്ജനത്തിന്റെ വഴിയാണ് ഇവിടെ തുറക്കേണ്ടത്. ‘ഞങ്ങള്‍ മെത്രാന്മാര്‍ പറയും നിങ്ങള്‍ വൈദികര്‍ അനുസരിച്ചാല്‍ മതിയെന്ന’ നിലപാട് സഭയെ അധികനാള്‍ മുന്നോട്ടുകൊണ്ടുപോകില്ല. എല്ലാവരേയും കേള്‍ക്കാനും ഒപ്പം സഞ്ചരിക്കാനും ആഹ്വാനം ചെയ്യുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ക്കും വില കൊടുക്കണം.

 

Latest News

ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു.മന്ത്രിമാര്‍ തമ്മിൽ പാര; സ്വീകരണം മാറ്റിവെച്ചു

തിരുവനതപുരം :ഒളിംപിക്‌സ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു .സ്വീകരണം കൊടുക്കാമെന്നു വിളിച്ച് വരുത്തി മുന്നറിയിപ്പില്ലാതെ പെട്ടന്ന് മാറ്റിവെച്ചു. സര്‍ക്കാര്‍ അറിയിച്ച് നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാൻ...

More Articles Like This