മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം. കേസിന്റെ തുടക്കം മുതലേ കുടുംബത്തെ പൊലീസ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സഹോദരന്‍ ഹാരിസ് ജിഫ്രി പറഞ്ഞു. ഇടനിലക്കാര്‍ മുഖേനയാണ് മൂന്ന് തവണ ഇതിന് ശ്രമം നടന്നുവെന്നാണ് ആരോപണം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
‘ആദ്യം മുതലേ കേസുമായി മുന്നോട്ട് പോകുമെന്നും കോംപ്രമൈസിന് തയാറാവില്ലെന്നും കുടുംബം നിലപാടെടുത്തിരുന്നു’- ഹാരിസ് ജിഫ്രി പറഞ്ഞു. ചില ബന്ധുക്കളെ ഇടനിലക്കാരാക്കിയായിരുന്നു കോംപ്രമൈസിന് ശ്രമം നടന്നത്. എന്നാല്‍ ആദ്യം ഘട്ടത്തില്‍ തന്നെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഹാരിസ് ജിഫ്രി വ്യക്തമാക്കി.
സിബിഐ അന്വേഷണം വേഗത്തില്‍ ആക്കണമെന്നാണ് താമിര്‍ ജിഫ്രിയുടെ കുടുംബത്തിന്റെ ആവശ്യം.