ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അഞ്ച് പാക് ഭീകരവാദികളെ സൈന്യം വധിച്ചു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. ഇന്നലെയാണ് ജമ്മു കശ്മീരില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വടക്കന്‍ കശ്മീരിലെ കുപ്വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്. ഏതാണ് അഞ്ച് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ നടന്നു. നാല് ദിവസത്തിനുളില്‍ ഏഴാമത്തെ ഭീകരനാണ് നുഴഞ്ഞു കയറ്റത്തിനുനിടെ കൊല്ലപ്പെടുന്നത്. നുഴഞ്ഞു കയറ്റം വ്യാപകമാകുന്നതിനാല്‍ അതിര്‍ത്തിയില്‍ സേന സുരക്ഷാ ശക്തമാക്കി.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക