രാഷ്ട്രീയ രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചർ!!വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

Must Read

കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവർ വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവർ.ചിലർ പ്രകടനത്തിനിടയില്‍ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവർ എന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് പരാമർശം.രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല അപ്പോസ്തലന്മാർ അവർ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്നും പാമ്പ്ലാനി പറഞ്ഞു.

രക്തസാക്ഷികളെ അവഹേളിച്ച് തലശേരി ആർച്ച് ബിഷപ്‌ മാർ ജോസഫ് പാംപ്ലാനി രംഗത്ത് വന്നു എന്ന് ഇടതുപക്ഷ മുഖപത്രം ദേശാഭിമാനി ആരോപിച്ചു . രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി വെടിയേറ്റ് മരിച്ചവരും പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്ന്‌ തെന്നിവീണു മരിച്ചവരുമാണെന്ന് അദ്ദേഹം പറഞ്ഞു. കെസിവൈഎം തലശേരി അതിരൂപത യുവജന ദിനാഘോഷം ഉദ്ഘാടനംചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമർശം ‘എന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്തു .

‘രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല, അപ്പോസ്‌തോലന്മാര്‍. അവര്‍ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെ’ന്ന്‌ പറഞ്ഞു കൊണ്ടാണ്‌ ആർച്ച്‌ ബിഷപ്‌ രക്തസാക്ഷികൾക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്‌. യുവജനങ്ങൾക്ക് പഠിക്കാനും ജോലി കണ്ടെത്താനും സാഹചര്യമൊരുക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും പാംപ്ലാനി പറഞ്ഞു.

നേരത്തെ കേന്ദ്രസർക്കാർ റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു . കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കണ്ണൂർ ആലക്കോട് സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിന്റെ വിവാദ പ്രസംഗം. റബ്ബർ കർഷകരെ സഹായിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ബിഷപ്പിന്റെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ റബ്ബർ വില 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ സഹായിക്കും. കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും ബിഷപ്പ് വാഗ്ദാനം ചെയ്തു

അതേസമയം, പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ബിഷപ്പ് രംഗത്തെത്തി. ബിജെപിയെ സഹായിക്കുമെന്ന് പറഞ്ഞിട്ടില്ല. റബ്ബർ കർഷകരെ ആരാണോ സഹായിക്കുന്നത് അവരെ പിന്തുണക്കാമെന്നാണ് പറഞ്ഞത്. മലയോര കർഷകരുടെ അഭിപ്രായം സഭയുടെ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ഇടത് പക്ഷത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സംസ്ഥാന സർക്കാർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ തലത്തിൽ ന്യൂന പക്ഷങ്ങൾ ആക്രമിക്കപ്പെടുന്നത് നിസാരമായി കാണുന്നില്ല. പള്ളി തകർക്കുന്നതിനെ അതിന്റേതായ ഗൗരവത്തിലാണ് കാണുന്നത്. അതേസമയം റബ്ബർ കർഷകന്റെ ജീവിതവും വലുതാണെന്നും അദ്ദേഹം പറഞ്ഞു.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This