ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയായി തേനി എംപിയുടെ വിജയം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. പി രവീന്ദ്രനാഥിന്റെ ജയം അസാധുവാക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി. ഒ പനീര്‍സെല്‍വത്തിന്റെ മകനാണ് പി രവീന്ദ്രനാഥ്. തമിഴ് നാട്ടില്‍ എഐഎഡിഎംകെയുടെ ഏക എം പിയാണ്. മണ്ഡലത്തിലെ വോട്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് കണ്ടെത്തല്‍.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിന് ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അതേസമയം, അയോഗ്യത നടപ്പിലാകുന്നതിന് മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. വിജയം റദ്ദാക്കിയതോടെ കനത്ത തിരിച്ചടിയാണ് പനീര്‍സെല്‍വത്തിന് ലഭിച്ചിരിക്കുന്നത്.