കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂർ മത്സരിക്കും.സോണിയയുടെ ചുമലിൽ ഇനിയും ഭാരമേൽപിക്കുന്നത് നല്ലതല്ല.മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് തരൂർ. വിട്ടു നില്‍ക്കാനൊരുങ്ങി ഗാന്ധി കുടുംബം.

Must Read

ന്യുഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂർ മത്സരിക്കുമെന്ന് .സോണിയയുടെ ചുമലിൽ ഇനിയും ഭാരമേൽപിക്കുന്നത് നല്ലതല്ല.മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും തരൂർ പറഞ്ഞു. മത്സരിക്കുമോയെന്ന ചോദ്യത്തിന് സാധ്യത തിരുവനന്തപുരം എംപി തള്ളിയില്ല. മത്സരം പാർട്ടിക്ക് ഗുണമേ ചെയ്യൂ. ദോഷം ചെയ്യില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ല. ജനാധിപത്യ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നല്ലതാണ്. സോണിയാ ഗാന്ധിയുടെ ചുമലിൽ ഇനിയും ഭാരം ഏൽപ്പിക്കുന്നത് ശരിയല്ല. മൂന്നാഴ്ച്ചയ്ക്ക് ശേഷം കാണാമെന്നും തരൂർ പ്രതികരിച്ചു.

മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു.കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൈക്കമാൻഡിന്റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാക്കാൻ മത്സരം അനിവാര്യമാണെന്നാണു സംഘത്തിന്റെ വിലയിരുത്തൽ. തരൂരിനു സമ്മതമല്ലെങ്കിൽ മനീഷ് തിവാരി മത്സരിക്കണമെന്നാണു സംഘത്തിലെ ധാരണ.

രാഹുൽ ഗാന്ധിയാണു മത്സരിക്കുന്നതെങ്കിലും തിവാരി രംഗത്തിറങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും സംഘാംഗങ്ങൾക്കിടയിൽ ചർച്ച സജീവമാണ്.കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നെഹ്‌റു കുടുംബമുണ്ടാകില്ലെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകില്ലെന്നാണ് റിപ്പോർട്ടുകൾ. മത്സരിക്കാനില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചതായും ആര് മത്സരിക്കുന്നതിനെയും കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ 2000ൽ നടന്ന തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചിരുന്നു. എന്നാൽ സാധുവായ 7542 വോട്ടുകളിൽ വെറും 94 വോട്ടുകൾ മാത്രമാണ് ജിതേന്ദ്ര പ്രസാദയ്ക്ക് ലഭിച്ചത്.

 

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ...

More Articles Like This