മഹാമാരിയിലും തളരാതെ ഐടി വ്യവസായം; ഐടി പാര്‍ക്കുകളില്‍ മാത്രം 10400 പുതിയ തൊഴിലവസരം സൃഷ്‌ടി‌ച്ചെന്ന് മുഖ്യമന്ത്രി

Must Read

മഹാമാരിക്കു മുന്നില്‍ തളരാതെ കേരളത്തിന്റെ ഐടി വ്യവസായം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഐടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ച്‌ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടേയും ഇളവുകളുടേയും ഫലമായി സംരഭകരെ നിലനിര്‍ത്താന്‍ മാത്രമല്ല കൂടുതല്‍ ആളുകളെ കൊണ്ടുവരാനും സാധിച്ചു. കോവിഡ് കാലയളവില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 41, കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 100, കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ 40 എന്നിങ്ങനെ ആകെ 181 പുതിയ കമ്ബനികള്‍ പ്രവര്‍ത്തനമാരംഭിച്ചു. മൊത്തം 10400 പുതിയ തൊഴിലവസരങ്ങളും ഐടി പാര്‍ക്കുകളില്‍ മാത്രമായി സൃഷ്ടിക്കപ്പെടുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐടി വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ വിപുലീകരണത്തിനു പുറമേ ദേശീയ- അന്തര്‍ദ്ദേശീയ ഐടി കമ്ബനികളെ സംസ്ഥാനത്തേക്ക് ആകര്‍ക്ഷിക്കുന്നതിനാവശ്യമായ മികച്ച മാര്‍ക്കറ്റിംഗ് സംവിധാനങ്ങളും സര്‍ക്കാര്‍ രൂപീകരിച്ചു. ഐടി സംരംഭങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടു വരുന്നതിനാവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 2 ലക്ഷം ച. അടി വിസ്തീര്‍ണ്ണത്തില്‍ 105 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ പുതിയ കെട്ടിടം ‘കബനി’ യുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കുകയും 10.33 ഏക്കറില്‍ 80 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ക്യാമ്ബസ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഒന്നും രണ്ടും പദ്ധതി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കി വരുന്നു. ഒന്നാം ഘട്ടത്തില്‍ 1.6 ഏക്കര്‍ ഭൂമിയിലേക്ക് ഉപസംരംഭകരെ കണ്ടെത്തുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്‍ഫോപാര്‍ക്ക് കൊച്ചിയിലും തൃശൂര്‍ (കൊരട്ടി) യിലുമായി 57250 ച. അടി പ്ലഗ് ആന്‍ഡ് പ്ലേ ഐ ടി സ്പേസ് നിര്‍മ്മാണം പൂര്‍ത്തിയാക്കി.

2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ ഐടി വികസനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും തുകകള്‍ വകയിരുത്തിയിരുത്തുകയും ചെയ്തിട്ടുണ്ട്. ഐടി ഇടനാഴികളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്, കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി സൗകര്യം, ടെക്നോപാര്‍ക്ക് ഫേസ് 111, സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ എന്നീ പദ്ധതികള്‍ പ്രഖ്യാപിക്കുകയും സ്ഥലം ഏറ്റെടുക്കുന്നതിനായി കിഫ്ബി ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ നിന്ന് 1000 കോടി വകയിരുത്തുകയും ചെയ്തു. വിജ്ഞാന സമ്ബദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്‍്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കാന്‍ സാധിക്കുന്ന ഐടി വ്യവസായത്തിന്‍്റെ വികസനം സാധ്യമാക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പു പാലിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതിന്‍്റെ ഫലമായാണ് കോവിഡ് കാലത്തും ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് സാധിച്ചത്.

Latest News

വെറും റിബൺ കെട്ടിയ സ്റ്റാൻഡ്; ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്.വേദിയിൽ സ്ഥലമില്ലായിരുന്നു.ഉമാ തോമസ് അനാസ്ഥയുടെ ഇര.

കൊച്ചി: കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. മന്ത്രിയും എഡിജിപിയും അടക്കം വേദിയിൽ ഉണ്ടായിരുന്ന വേളയിലാണ് അപകടം സംഭവിച്ചത്. നടക്കാൻ...

More Articles Like This