മെട്രോ നിര്‍മാണത്തില്‍ പിശകു പറ്റിയതായി ഇ. ശ്രീധരന് അറിയിച്ചു. പില്ലര്‍ നിര്‍മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കുമെന്നും.
എങ്ങനെ പിശക് വന്നതെന്ന് വ്യക്തമല്ലെന്നും ശ്രീധരന് കൂട്ടിച്ചേര്‍ത്തു. കെ റെയിലിനെതിരെ തൃശൂര്‍ കുന്ദംകുളത്ത് ബിജെപി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അതേസമയം, കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെയും കുട്ടികളെയും വീട്ടുകാരെയും ഉപദ്രവിക്കുന്നതും പോലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിക്കുന്നതും തെറ്റായ കാര്യമാണെന്ന് ഇ.ശ്രീധരന് പറഞ്ഞു.