നവ വധുവിന്റെ മരണം; ഭർത്താവ് കസ്റ്റഡിയിൽ; അസ്വാഭാവിക മരണത്തിന് കേസ്

Must Read

തിരുവനന്തപുരം : നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് വിപിന്‍ കസ്റ്റഡിയില്‍. തണ്ണിച്ചാന്‍ കുഴി സ്വദേശിനി സോനയുടെ മരണത്തിലാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ച മുന്‍പായിരുന്നു സോനയുടെയും വിപിന്റെയും വിവാഹം. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി 11.30നാണ് വിപിന്റെ വീട്ടിലെ ബെഡ് റൂമില്‍ സോനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 19നായിരുന്നു സോനയും വിപിനും തമ്മിലുള്ള വിവാഹം. ഇന്നലെ സോനയുടെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങി വന്നതിന് പിന്നാലെയാണ് സംഭവം. വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി സോന പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തു. രാത്രി നേരത്തെ ഉറങ്ങിയ താന്‍ ശബ്ദം കേട്ട് എഴുന്നേറ്റപ്പോളാണ് സംഭവം കണ്ടതെന്നാണ് വിപിന്റെ മൊഴി. എന്നാല്‍ വിപിന്റെ മൊഴിയില്‍ സോനയുടെ അച്ഛന്‍ സംശയം പ്രകടിപ്പിച്ചു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This