വസ്ത്രമഴിച്ച ശേഷം രക്തം വരുന്നതുവരെ മര്‍ദ്ദിച്ചു, ശേഷം സ്വന്തം രക്തം നക്കാന്‍ പോലും നിര്‍ബന്ധിച്ചു;ആറുമാസത്തോളം ദമ്പതികള്‍ കുട്ടിയെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തു; ആര്‍മി ഓഫീസറുടെ വീട്ടില്‍ 16 കാരി നേരിട്ടത് ക്രൂരപീഡനം

Must Read

ഗുവാഹത്തി: വീട്ടുജോലിക്കാരിയായ പതിനാറുകാരിയെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ആര്‍മി ഓഫീസറെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മര്‍ദനത്തിന്റെയും പാടുകളുണ്ട്. പെണ്‍കുട്ടിയെ വീട്ടുജോലിക്കായി വാടകയ്‌ക്കെടുക്കുകയും ഹിമാചല്‍ പ്രദേശിലെ പാലംപൂരിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് പെണ്‍കുട്ടി മാസങ്ങളോളം പീഡനത്തിന് ഇരയായത്. തിരിച്ചു അസമിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ക്രൂരപീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടി വീട്ടുകാരോട് പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂക്കിന് പൊട്ടലുണ്ട്. നാവില്‍ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മിക്ക സമയത്തും വസ്ത്രമില്ലാതെയാണ് പെണ്‍കുട്ടി വീട്ടില്‍ കഴിഞ്ഞിരുന്നത്. ആറുമാസത്തോളം ദമ്പതികള്‍ കുട്ടിയെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തു. വിശപ്പ് സഹിക്കാനാവാതെ ഭക്ഷണം ചോദിച്ചപ്പോള്‍ ചവറ്റുകുട്ടയില്‍ നിന്ന് കഴിക്കാന്‍ ദമ്പത്തില്‍ പഞ്ഞു. തന്റെ വസ്ത്രമഴിച്ച ശേഷം രക്തം വരുന്നതുവരെ മര്‍ദ്ദിച്ചിരുന്നതായും സ്വന്തം രക്തം നക്കാന്‍ പോലും നിര്‍ബന്ധിച്ചുവെന്നും 16കാരി പൊലീസിനോട് പറഞ്ഞു.

എന്നാല്‍ കോണിപ്പടിയില്‍ നിന്ന വീണതുകൊണ്ടാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് ദമ്പതികള്‍ വാദിച്ചു. പോക്‌സോ, എസ്സി എസ്ടി നിയമങ്ങളും മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Latest News

സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതാണ്, മൃഗീയമായി മര്‍ദിച്ചു,കരച്ചിൽ ഒരു കിലോമീറ്റർ ദൂരെ വരെ കേട്ടു!സുഹൃത്തിന്റെ ഓഡിയോ പുറത്തുവിട്ടു! ഡീനിൻ്റെ വാദം തള്ളി സിദ്ധാർത്ഥന്റെ കുടുംബം

കല്‍പ്പറ്റ: സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഡീനിൻ്റെ വാദങ്ങൾ തള്ളി കുടുംബം രംഗത്ത് വന്നു . വിദ്യാർത്ഥിയാണ് സിദ്ധാർത്ഥൻ്റെ മരണവിവരം അറിയിച്ചത്. ഡീനോ ഉദ്യോഗസ്ഥരോ വിവരം അറിയിച്ചിട്ടില്ല....

More Articles Like This