തൃക്കാക്കരയിൽ ഇത്തവണ ചെങ്കൊടി പാറും.ഡോക്ടർ ജോ ജോസഫ് പതിനായിരത്തിന് മുകളിൽ വോട്ടിന് വിജയിക്കും.തൃക്കാക്കര വിഡി സതീശൻ്റെയും കെ സുധാകരൻ്റെയും വാട്ടർലൂ.മൂലക്കിരുത്തിയവർക്ക് മുട്ടൻ മറുപടിക്ക് തക്കം പാർത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും.

Must Read

ജിതേഷ് ഏ വി

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി :ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ സൗഹൃദങ്ങൾക്കിടയിൽ നടത്തിയ ഉപ തിരഞ്ഞെടുപ്പ് അന്വേഷണങ്ങളുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ ഇടതുപക്ഷത്തിന് അഭിമാനകരമായ അഭിപ്രായപ്രകടനങ്ങളാണ് രാഷ്ട്രീയത്തിന് അതീതമായി ഭൂരിപക്ഷം സുഹൃത്തുക്കളും പങ്കുവച്ചത്. ആ അഭിപ്രായപ്രകടനങ്ങളെ മുഖവിലക്കെടുക്കാം എങ്കിൽ UDF തങ്ങളുടെ പൊന്നാപുരം കോട്ട എന്ന് വിശേഷിപ്പിച്ച തൃക്കാക്കരയിൽ കാലിടറി വിഴാൻ കാത്തു കിടക്കുകയാണ് UDF.

PT തോമസ്സിൻ്റെ ദേഹ വിയോഗത്തിൽ വന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തോടുള്ള ഒരു സഹതാപവും തൃക്കാക്കരയിൽ ദർശ്ശിക്കാനായില്ല എന്നതാണ് യാഥാർത്ഥ്യം. ആദർശ്ശവും നിലപാടുകളും നിറഞ്ഞ വ്യക്തിത്വം എന്ന വിശേഷണത്തിൻ്റെ ഒരു കണിക പോലും അദ്ദേഹത്തിൻ്റെ സഹധർമ്മിണി കൂടിയായ UDF സ്ഥാനാർത്ഥിക്ക് അനുകൂലതയാകില്ല എന്നാണ് മണ്ഡലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ആശ്രിത സ്ഥാനാർത്ഥിത്വത്തിനെതിരെ എന്നും ശബ്ദ്ധിച്ച പിടി തോമ്മസ്സ്, കെ മുരളിധരന് ആദ്യമായി പാർലിമെൻ്റിൽ മത്സരിക്കാൻ സീറ്റ് കൊടുത്തപ്പോൾ കോൺഗ്രസ്സ് പാർട്ടി മീറ്റിഗി ൽ എൻ്റെ ബലഗോപാലനെ എണ്ണ തേപ്പിക്കുമ്പോൾ എന്ന സിനിമാ ഗാനം കെ കരുണാകരൻ്റെ മുഖത്ത് നോക്കി പാടി പ്രസംഗിച്ച് പ്രതിഷേധിച്ച കാര്യം രാഷ്ട്രീയ എതിരാളികൾ ഓർമ്മപ്പെടുത്തിയത് മണ്ഡലത്തിൽ കാലാകാലം കോൺഗ്രസ്സിന് വോട്ടു ചെയ്തവർക്കിടയിലും ചർച്ച ആയിട്ടുണ്ട്.

അതോടൊപ്പം UDF ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായ ഡൊമനിക്ക് പ്രസൻ്റേഷൻ്റെ ആദ്യഘട്ട അഭിപ്രായപ്രകടനവും മുൻ എംഎൽഎ ആയ സുലൈമാൻ റാവുത്തറിൻ്റെ ഫേസ്ബുക്ക് പോസ്റ്റും ആശ്രിത സ്ഥാനാർത്ഥിത്വത്തിനെതിരെയുള്ള ചാട്ടുളികളായി മണ്ഡലത്തിൽ മാറിയിട്ടുണ്ട്.

LDF UDF മുന്നണി സ്ഥാനാർത്ഥികളുടെ സംസാരവും കാഴ്ച്ചപാടുകളും മുൻ വിധികളില്ലാതെ വ്യക്തമായി വിലയിരുത്തിയ പുതിയ തലമുറക്ക് ഏറെ ഹൃദ്യമാകുന്നത് ഏറെ തിരക്കുപിടിച്ച പ്രൊഫഷണൽ ജീവിതത്തിനിടയിലും പൊതു പ്രവർത്തനങ്ങളിൽ പങ്കാളിയായ യുവഡോക്ടറെ തന്നെയാണ്. നാട്യങ്ങളും നാടകങ്ങളും ഇല്ലാതെ ജനങ്ങളോട് സംവാദിക്കുന്നവരെ അവർ ഹൃദയത്തോട് ചേർക്കും എന്ന് വ്യക്തമാക്കുന്നതായിരുന്നു പുതു തലമുറയുടെ മറുപടികൾ.

സഭയുടെ പേരുകൾ അനാവശ്യമായി വലിച്ചിഴച്ചതും ഹൃദയ ശസ്ത്രക്രിയ്യാ രംഗത്ത് നിസ്തൂലമായ സംഭാവനകൾ നൽകിയ ലിസി ഹോസ്പിറ്റലിൻ്റെ പേര് വിവാദമാക്കിയതിലും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളോടുളള അതൃപ്തിയും ചിലർ തുറന്നു പറഞ്ഞു.
വികസനം ചർച്ചയാകുമോ എന്ന ചോദ്യത്തിന് ഇഴഞ്ഞു നീങ്ങുന്ന വികസനത്തേക്കാൾ, വാചക കസർത്തിൻ്റെ വികസനത്തെക്കാൾ വിശ്വാസം സഖാവ് പിണറായി വിജയനെയാണ് എന്നാണ് മറുപടി. അദ്ദേഹത്തിൻ്റെ ഭരണത്തേയും കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൻ്റെ കാലത്തെ വികസന ക്ഷേമ പ്രവർത്തനങ്ങളേയും ഇപ്പോഴത്തെ വികസന കാഴ്ച്ചപ്പാടുകളോയും പൊതു ജനങ്ങൾ വിലയിരുത്തുന്നുണ്ട് എന്നതും വ്യക്തമാകുന്ന തരത്തിലായിരുന്നു അവരുടെ മറുപടി.

ഡോക്ടർ ജോ ജോസഫ് ഇത്തവണ തൃക്കാക്കരയിൽ നിന്ന് ജയിച്ചാൽ 2026 ഇനിയും ഇടതുപക്ഷത്തിന് ഭരണം കിട്ടുമെന്നും അന്ന് ആ ഇടതു സർക്കാറിൻ്റെ ആരോഗ്യ മന്ത്രി തൃക്കാക്കരായുടെ ഡോക്ടർ ബ്രോ ആയിരിക്കും എന്നും പ്രവചിച്ച, അങ്ങിനെ പ്രതീക്ഷ വച്ച് പുലർത്തുന്ന ആളുകളും തൃക്കാക്കരയിൽ ഉണ്ട്.

കള്ളപ്പണമായഎൺപത് ലക്ഷത്തിൽപരം രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടിൽ മധ്യസ്ഥത വഹിച്ചപ്പോൾ ആദായ നികുതി ഉദ്യോഗസ്ഥർ വന്നപ്പോൾ ഇറങ്ങി ഓടിയ തൃക്കാക്കര MLA യുടെ നടപടികളും വിദ്യാർത്ഥി യുവജന കാലഘട്ടത്തിലെ സൈമൺ ബ്രിട്ടോവിനേറ്റ കുത്തും സൈമൺ ബ്രിട്ടോ ജീവശ്ചവമായി ജീവിച്ചതും അവരുടെ ഭാര്യ സീനാ ഭാസ്കറിൻ്റെയും മകൾ നിലാവിൻ്റെയും വേദനകളും മതമേലധ്യക്ഷന്മാരുടെ പ്രതിഷേധത്തിനാൽ സിറ്റിംഗ് MP ആയിരിക്കെ പാർലിമെൻ്റ് സീറ്റ് കോൺഗ്രസ്സ് നേതൃത്വം തന്നെ നിഷേധിച്ചതും എല്ലാം ചർച്ച ചെയ്യപ്പെടുമ്പോൾ UDF സ്ഥാനാർത്ഥിയുടെ അനുകൂലത സജീവ പ്രവർത്തകർക്കിടയിലും അത്രയും ഉറച്ച വോട്ടർമാരിലും മാത്രമായി ചുരുങ്ങി പോകുന്നുണ്ട്.

ഇരു സ്ഥാനാർത്ഥികളുടെയും പൊതുവായ പ്രത്യേകതയെപറ്റി പറയാനുള്ളത് അവരിരുവരുടെയും വാക്കുകളിലെ സ്നേഹവും വിനയവും ഉണ്ട് എന്നതാണ്. അതിൽ ഒരാൾ ഒരാൾ മികച്ചു നിൽക്കുന്നു എന്ന് പറയാനും ഇല്ല. വികസനത്തെ പറ്റിയും സാധാരണക്കാരുടെ ഉന്നമനത്തെ പറ്റിയും വ്യക്തമായ കാഴ്ച്ചപ്പാട് ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് ഉണ്ട് എന്നത് അധിക യോഗ്യതയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

പ്രൊഫസർ കെ വി തോമസ്സിനോട് ഒരു വികസന സെമിനാറിൽ പ്രസംഗിക്കുന്നത് സംബന്ധമായി കോൺഗ്രസ്സ് നേതൃത്വം കൈകൊണ്ട നടപടിയും മുക്കുവ കുടിലിൽ നിന്ന് വന്ന ആൾ എന്ന കോൺഗ്രസ്സ് നേതാക്കളുടെ അധിക്ഷേപ പരമാർശ്ശവും സാധാരണക്കാരന് അത്ര വേഗം പോകേണ്ടത് എന്തിനാണെന്ന UDF സ്ഥാനാർത്ഥിയുടെ വാക്കുകളും എല്ലാം UDF നെ തിരിഞ്ഞ് കുത്തും എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്.

പത്തായിരത്തിനും പതിനഞ്ചായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിൽ ഇടതു മുന്നണി ജയിച്ചു കയറും എന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അന്വേഷണാത്മക അഭിപ്രായങ്ങൾക്കിടയിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നത്.

അതോടൊപ്പം കേരളത്തിൻ്റെ നിലവിലെ രാഷ്ട്രീയമായ ഘടകങ്ങളും സ്ഥാനാർത്ഥികളെ സംബന്ധിച്ച വിലയിരുത്തലുകളും കോൺഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെ ഉൾകളികളും വിശകലനം ചെയ്താലും ഇതേ ഫലം തന്നെയാണ് കിട്ടുക. മണ്ഡത്തിലെ ദുർബലമായ കോൺഗ്രസ്സ് UDF സംഘടനാ സംവിധാനങ്ങൾ നേരിടേണ്ടത് ശക്തവും വ്യവസ്ഥാപിതവുമായ സംഘടനാ മിഷനറി ഉള്ള CPMനേയും LDFനേയും ആണെന്നത് ഗ്രാസ്റൂട്ടിലെ പ്രവർത്തന രംഗത്ത് UDF ന് ഒരു പ്രശ്നം തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉള്ള നേതാക്കൾ കൂടി മണ്ഡലത്തിൽ എത്തുന്നതോടെ ഇടതു പക്ഷത്തിൻ്റെ ആത്മവിശ്വാസം പതിന്മടങ്ങായി വർദ്ധിക്കുകയും ചെയ്യും

ഒരു ഘട്ടത്തിൽ പാല കൈവിട്ടതു പോലെ വട്ടിയൂർകാവിനും കോന്നിക്കും തൃത്താലക്കും ചെങ്ങന്നൂരിനും നിലമ്പൂരിനും കോഴിക്കോട് സൗത്തിനും കണ്ണൂരിനും എല്ലാം പോലെ UDF ൻ്റെ മറ്റൊരു ഉറച്ച കോട്ട കൂടി നഷ്ടപ്പെടുന്നതിന് സാക്ഷ്യം വഹിക്കുകയായിരിക്കും ഉപതിരഞ്ഞെടുപ്പിന് ശേഷം തൃക്കാക്കരയും.

 

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This