ടൈറ്റനിൽ നിന്ന് മനുഷ്യാവശിഷ്ടം കണ്ടെത്തി; തിരച്ചിൽ അവസാനിപ്പിച്ചതായും യുഎസ് കോസ്റ്റ് ഗാർഡ്

Must Read

ബോസ്റ്റണ്‍: ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് മനുഷ്യാവശിഷ്ടം കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് .ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയവര്‍ സഞ്ചരിച്ച പേടകം യാത്രക്കിടെ തകരുകയായിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തീരത്തെത്തിച്ചത്. ജൂണ്‍ 18നാണ് സമുദ്രപേടകം പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പേടകത്തില്‍ സഞ്ചരിച്ച അഞ്ച് പേരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്ന് 1600 അടി അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് എന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചത്. അപകടത്തെപ്പറ്റി യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളാണ് സംയുക്തമായി അന്വേഷണം നടത്തുന്നത്. മരിച്ചവര്‍ക്കായി തുടര്‍ച്ചയായി അഞ്ച് ദിവസം നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

 

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This