വ്യാപാര താരിഫ് യുദ്ധം; ഇന്ത്യയെ ചേര്‍ത്തുപിടിച്ച് ഡൊണാൽ ട്രംപ്..ചൈനയോടും കാനഡയോടും താരിഫ് യുദ്ധം.

Must Read

വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രിയപ്പെട്ട സുഹൃതരാജ്യമായി ഇന്ത്യ മാറുന്നു .മറ്റു രാജ്യങ്ങൾക്ക് എതിരെ വ്യാപാര താരിഫ് യുദ്ധം പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയെ ചേർത്ത് നിർത്തിയിരിക്കയാണ് . ലോ കരാജ്യങ്ങളുമായി പരോക്ഷമായും പ്രത്യക്ഷമായും വ്യാപാരയുദ്ധം പ്രഖ്യാപിച്ച യുഎസ് ഇന്ത്യയോട് നയം മാറ്റുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള നേരിട്ടുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വാഷിംഗ്ടണില്‍ ആരംഭിച്ചിരുന്നു. ഈ യോഗത്തിനിടെ ഇന്ത്യയെ തങ്ങള്‍ ചൈന, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളെ പോലെയല്ല കാണുന്നത് എന്ന് അമേരിക്കയിലെ വ്യാപാര ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏപ്രില്‍ 2 മുതല്‍ വിവിധ രാജ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പരസ്പര താരിഫുകള്‍ പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ-അമേരിക്ക കൂടിക്കാഴ്ച നടന്നത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ ചൈനയുമായി വ്യാപാര യുദ്ധം പുനരാരംഭിക്കുകയും തൊട്ടടുത്ത അയല്‍ക്കാരും സഖ്യകക്ഷികളുമായ കാനഡ, മെക്‌സിക്കോ എന്നിവരുമായി പുതിയ വ്യാപാര യുദ്ധം തുടങ്ങുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇന്നലെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള കാറുകള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തും എന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലേയും യുഎസിലേയും ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസമാണ് ചര്‍ച്ച നടത്തുന്നത്. ഈ വേളയില്‍ ഘടനാപരമായ ചര്‍ച്ചകള്‍ക്കുള്ള ചട്ടക്കൂട് രൂപപ്പെടുത്തുന്നതില്‍ ഇരുപക്ഷവും ശ്രദ്ധ കേന്ദ്രീകരിക്കും. ഈ ചര്‍ച്ചകളില്‍ ടേംസ് ഓഫ് റഫറന്‍സ് അന്തിമമാക്കുന്നത് പ്രധാനമാണ്.

മല്ലിക സുകുമാരന്‍ ഒരു ഉഭയകക്ഷി വ്യാപാര കരാറിനായുള്ള റോഡ്മാപ്പും സമയക്രമവും ഈ യോഗത്തില്‍ നിശ്ചയിക്കും. ചൈന, കാനഡ, മെക്‌സിക്കോ എന്നിവയുമായുള്ള വ്യാപാര സംഘര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, യുഎസ് ഇന്ത്യയുമായി ഒരു സഹകരണ സമീപനം തേടുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കറന്‍സി കൃത്രിമത്വം, നിയമവിരുദ്ധ കുടിയേറ്റം, മറ്റ് സുരക്ഷാ ആശങ്കകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചൈന, മെക്‌സിക്കോ, കാനഡ തുടങ്ങിയ മറ്റ് വ്യാപാര പങ്കാളികളുമായി യുഎസ് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്.

Latest News

ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ആണവ പദ്ധതി കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തും. ചർച്ചക്കില്ലെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കരാറിന് തയ്യാറല്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി.ചർച്ചക്കില്ലെന്ന് ഇറാൻ. പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ...

More Articles Like This