ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയില്‍ ലണ്ടന്‍ഡെറിയിലെ വെള്ളച്ചാട്ടത്തില്‍പെട്ട് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ലണ്ടന്‍ഡെറിയിലെ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നുവിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍, കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്തുള്ള മുപ്രാപ്പള്ളിയിൽ ജോഷിയുടെ മകന്‍ റുവാൻ എന്നിവരാണ് മരിച്ചത്. 16 വയസു പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു.
രണ്ടു പേരുടേയും മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടാണ് ദാരുണ സംഭവം നടന്നത്. മരിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ അടങ്ങുന്ന സംഘമാണ് സൈക്ലിംഗിനായി പോയപ്പോള്‍ അപകടം നടന്നത്. സ്‌കൂള്‍ അവധിയായതിനാലാണ് കുട്ടികള്‍ സൈക്ലിങ്ങിന് ഇറങ്ങിയത്.
പോകും വഴി തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയ റോഷന്‍ അപകടത്തില്‍പ്പെടുകയും രക്ഷിക്കാന്‍ ശ്രമിച്ച ജോസഫും അകടത്തില്‍ അകപ്പെടുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. വെള്ളത്തിലെ ചെളിയില്‍ കാലു പൂണ്ടതായിട്ടാണ് സൂചന. അപകടം നടന്നയുടന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും രക്ഷാ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. തിരച്ചിലില്‍ ആദ്യം റോഷനെ കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പിന്നീട് വിപുല തിരച്ചിലിലാണ് ജോസഫിന്റെ മതദേഹം കണ്ടെത്തി. സംഭവ സ്ഥലത്തുവച്ചു തന്നെ മരണം സ്ഥിരീകരിച്ചു. അപകട സ്ഥലം പൊലീസ് അടച്ചു. മരിച്ച ജോസഫിന്റെ പിതാവ് അജു എരുമേലി കൊരട്ടി കുറുവാമൂഴിയിലെ ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ്. കണ്ണൂര്‍ സ്വദേശി ജോഷിയുടെ പുത്രനാണ് മരിച്ച റോഷന്‍. അപ്രതീക്ഷിതമായി കുട്ടികളുടെ മരണവാര്‍ത്ത പ്രിയപ്പെട്ടവരെ ഞെട്ടിച്ചിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന കുട്ടികളും ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്.