കണ്ണൂർ ഇരിട്ടി പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി!

Must Read

കണ്ണൂര്‍ :കണ്ണൂർ ഇരിക്കൂര്‍ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാന (28), ചക്കരക്കല്‍ നാലാം പീടിക സ്വദേശി സൂര്യ (21) ആണ് മരിച്ചത്. ഇവരോടൊപ്പം കാണാതായ കൂട്ടുകാരി ഷഹര്‍ബാനയുടെ മൃതദേഹം വ്യാഴാഴ്ച്ച രാവിലെകിട്ടിയിരുന്നു. ഇവര്‍ മുങ്ങി താഴ്ന്ന സ്ഥലത്ത് നിന്നും ഏതാനും അകലെ നിന്നും ഉച്ചക്ക് 12.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരിട്ടി, മട്ടന്നൂര്‍ ഫയര്‍ ഫോഴ്സ് സേനകള്‍ നടത്തിയ തെരച്ചില്‍ വിഫലം ആയതിനെ തുടര്‍ന്ന് ബുധനാഴ്ച്ച സന്ധ്യയോടെ എത്തിയ മുപ്പത് അംഗ എന്‍ ഡി ആര്‍ എഫ് സംഘം വ്യാഴാഴ്ച രാവിലെ നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

പഴശ്ശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പൂവം കടവില്‍ വച്ചാണ് രണ്ട് വിദ്യാര്‍ഥികളും ഒഴുക്കില്‍പ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിയ പരീക്ഷയെ തുടര്‍ന്ന് സഹപാഠിനിയുടെ വീട്ടിലെത്തിയതായിരുന്നു ഇവര്‍

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This