കൊല്ലം ലോകസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എന്‍ കെ പ്രേമചന്ദ്രന്‍ ഇത്തവണ തോൽക്കും. യുഡിഎഫ് വോട്ടുകളിൽ വിള്ളൽ ! ബിജെപി മുന്നേറ്റം ഉണ്ടാകുമെങ്കിലും വിജയൻ നേരിയ മാർജിനിൽ ഇടതുപക്ഷത്തിന് .

Must Read

കൊല്ലം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ഇത്തവണ എൻകെ പ്രേമചന്ദ്രൻ തോൽക്കും .യുഡിഎഫിൽ ആര്‍ എസ് പി നേതാവും സിറ്റിംഗ് എം പിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നുറപ്പായി . ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേണി ജോണാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് പ്രേമചന്ദ്രന്‍ ലോക്‌സഭയിലേക്കു മത്സരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ സർവേകളും മറ്റു പ്രചാരണങ്ങളും പ്രേമചന്ദ്രന് അനുകൂലമായി പറയുമ്പോഴും ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് നടത്തിയ പഠനത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് പ്രേമചന്ദ്രന് ഇത്തവണ അടിയറ പറയേണ്ടി വരും എന്ന് തന്നെയാണ് .മണ്ഡലത്തിലെ യുഡിഎഫ് വോട്ടു ബാങ്കുകളിൽ വീണിരിക്കുന്നു വിള്ളൽ തന്നെയാണ് തോൽവിക്ക് കാരണമാകുന്നത് .പ്രേമചന്ദ്രൻ തോൽക്കുമ്പോൾ വലിയ മാർജിൻ ഇല്ലാതെ ഇടതു പക്ഷം വിജയിച്ച് കയറും .കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ എന്നീ നിയോജക മണ്ഡലങ്ങ ഉൾപ്പെടുന്ന കൊല്ലം പാർലിമെന്റ് മണ്ഡലം.

വിജയിക്കുമെന്ന് ഉറപ്പിച്ച് പറയുംപോഴും രാഷ്ട്രീയത്തിൽ എന്തും സഭാവിക്കാമെന്ന് പ്രേമചന്ദ്രൻ തന്നെ പറയുന്നത് പരാജയം ഉറപ്പിച്ചാണ് . ആർഎസ്പിയുടെ സിറ്റിങ്ങ് സീറ്റായ കൊല്ലത്ത് ഇത്തവണ യുഡിഎഫ് നിലനിർത്താനാവില്ല എന്നാണ് ഡിഐഎച്ച് ന്യുസ് പഠനം തെളിയിക്കുന്നത് .പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ച വോട്ടുബാങ്കുകളായ ക്രിസ്ത്യൻ , മൈനോറിറ്റി വോട്ടുകളിൽ കാര്യമായ വിള്ളൽ വീണിട്ടുണ്ട് .കോൺഗ്രസ് ഇനി ഒരിക്കലും അധികാരത്തിൽ എത്തില്ല എന്ന തിരിച്ചറിവ് വോട്ടർമാരിൽ എത്തിയിരിക്കുന്നു .ബിജെപിക്ക് അനുകൂലമായ തരംഗമാണ് രാജ്യത്ത് .അതിനാൽ കോൺഗ്രസിലെ നല്ലൊരു ശതമാനം വോട്ടുകൾ ബിജെപിക്ക് പോകും .അതെ സമയം ഇനി ഇടതുപക്ഷത്തിനൊപ്പം നിന്നാൽ മാത്രമേ രക്ഷയുള്ളൂ എന്ന തിരിച്ചറിവ് മുസ്ലിം സമുദായത്തിനുണ്ട് .യുഡിഎഫിലെ മുസ്ലിം വോട്ടുകൾ സിപിഎമ്മിനും പോകും അതോടെ പ്രേമചന്ദ്രന്റെ പരാജയം ഉറപ്പാകും.

ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ പ്രേമചന്ദ്രന്‍ 1996, 1998, 2014, 2019 വര്‍ഷങ്ങളില്‍ ലോക്‌സഭാംഗമായിരുന്നു. 2000 ത്തില്‍ രാജ്യസഭാംഗവുമായി. 2006-11 കാലത്തെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ജലവിഭവവകുപ്പ് മന്ത്രിയും ആയിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ എല്‍ ഡി എഫ് വിട്ട ആര്‍ എസ് പി പിന്നീട് നാളിത് വരെയായി യു ഡി എഫിനൊപ്പമാണ്.

2014 ല്‍ എം എ ബേബിയേയും 2019 ല്‍ കെ എന്‍ ബാലഗോപാലിനേയും ആണ് യു ഡി എഫില്‍ നിന്ന് കൊണ്ട് എന്‍ കെ പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. ഇത്തവണ ഏതുവിധേനയും കൊല്ലം പിടിക്കാനാണ് എല്‍ ഡി എഫിന്റെ ശ്രമം. കൊല്ലം എം എല്‍ എയും നടനുമായ മുകേഷിനെയാണ് എല്‍ ഡി എഫ് പ്രധാനമായും മണ്ഡലത്തില്‍ പരിഗണിക്കുന്നത്. മറ്റ് പേരുകളും സജീവ പരിഗണനയിലാണ്.

അഞ്ചാം തവണയാണ് ലോക്‌സഭയിലേക്ക് പാര്‍ട്ടി അവസരം നല്‍കുന്നതെന്നും തന്നെപ്പോലെ പരിഗണന ലഭിച്ച ഒരാളും ആര്‍ എസ് പിയില്‍ ഉണ്ടാവില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. താന്‍ ഓരോ സ്ഥലത്തും ജയിച്ചത് ആര്‍എസ്പി എന്ന ലേബലിലാണ് എന്നും പാര്‍ട്ടിയുടെ തീരുമാനത്തില്‍ 100 % കടപ്പാട് അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം യു ഡി എഫിന് അനുകൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ സൗഹൃദവിരുന്നില്‍ എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരും പ്രേമചന്ദ്രന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സി പി എമ്മും വിഷയം മണ്ഡലത്തില്‍ ഇതിനോടകം വിഷയം പ്രചരണായുധമാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പ്രേമചന്ദ്രന്‍ ആരോപണം തള്ളിയിരുന്നു.

യു ഡി എഫില്‍ നിന്ന് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തിയിരുന്നു. 2006 – 2011 കാലയളവിൽ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിൽ ജലവിഭവ വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. 17-ാം ലോക്സഭയിലെ മികച്ച പ്രകടനം കാഴ്ചവെച്ചതിന് സന്‍സദ് മഹാരത്ന പുരസ്‌കാരവും പ്രേമചന്ദ്രന് ലഭിച്ചിരുന്നു.നിയോജക മണ്ഡലത്തിലും പാര്‍ലമെന്റിലും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ മണ്ഡലത്തില്‍ തനിക്ക് നെഗറ്റീവ് പ്രതിച്ഛായ ഇല്ല. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തിലും കൊല്ലംകാര്‍ തൃപ്തരല്ലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം വളരെ മോശമെന്ന് 24.9 ശതമാനം അഭിപ്രായപ്പെടുമ്പോള്‍ മോശമെന്നാണ് 38.8 ശതമാനത്തിന്റെയും അഭിപ്രായം. പ്രതിപക്ഷ പ്രവര്‍ത്തനം ശരാശരിയെന്ന് 25.3 ശതമാനം അഭിപ്രായപ്പെടുമ്പോള്‍ മികച്ചതെന്ന് 7.7 ശതമാനവും വളരെ മികച്ചതെന്ന് 2.3 ശതമാനവും പറയുന്നു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടവര്‍ ഒരു ശതമാനമാണ്.

അതേസമയം ആര്‍എസ്പിയുടെ സിറ്റിങ് സീറ്റായ കൊല്ലം യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പ്രീപോള്‍ സര്‍വ്വേയില്‍ കണ്ടെത്തിയത്. 53.1 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുണച്ചു. വിജയം എല്‍ഡിഎഫിന് ഒപ്പമെന്ന് 33.4 ശതമാനം പേരും കൊല്ലത്ത് ബിജെപി വിജയിക്കുമെന്ന് 12.9 ശതമാനം പേരും അഭിപ്രായപ്പെട്ടു. അറിയില്ലെന്നായിരുന്നു 0.6 ശതമാനത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫിന്റെ അഭിപ്രായം നേതാക്കള്‍ വ്യക്തമാക്കി. ജാഗ്രതക്കുറവുണ്ടായെന്ന് വരുത്തി തീര്‍ക്കാര്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സപ്ലൈകോ വിലക്കുറവ് നവകേരള സദസ്സിന്റെ സമ്മാനമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഒരു ഭാഗത്ത് ധൂര്‍ത്ത്, ഒരു ഭാഗത്ത് ജനദ്രോഹ നടപടികള്‍. ഇടതുമുന്നണി ഭരണം കേരളത്തെ മുടിപ്പിച്ചുവെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This