എകെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമർശത്തിൽ മുസ്ലിം ലീഗിന് അതൃപ്തി. ഇ പി വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് യുഡിഎഫ്

Must Read

കൊച്ചി: യൂഡിഎഫി യോഗത്തിൽ മുസ്ലിം ലീഗിന്റ അതൃപ്തി . മുസ്ലിം ലീഗിന്റെ പ്രശ്നങ്ങൾ തന്നെയായിരുന്നു യോഗത്തിലെ പ്രധാന ചർച്ച. അരിയിൽ ഷുക്കൂർ വധത്തിലെ സുധാകരന്റെ പരാമർശമടക്കം വിഷയങ്ങൾ ഓരോന്നായി കുഞ്ഞാലികുട്ടി എണ്ണി പറഞ്ഞു. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് കെ സുധാകരൻ നടത്തിയ പരാമർശം തെറ്റായി വ്യാഖ്യാനിക്കപെട്ടു. വിവാദങ്ങൾ അനാവശ്യമാണെന്ന് യുഡിഎഫ് കൺവീനർ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഇപി ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സംഭവത്തിൽ പാർട്ടി അന്വേഷണം മാത്രം പോര. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു. കൊച്ചിയിൽ ചേർന്ന യുഡിഎഫ് ഏകോപന സമിതിക്ക് ശേഷമാണ് എംഎം ഹസന്റെ പ്രതികരണം. യുഡിഎഫിലെ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്നും എംഎം ഹസൻ വ്യക്തമാക്കി.

എകെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമർശത്തിലും ലീഗ് അതൃപ്തി അറിയിച്ചിരുന്നു. പരാമർശം എന്തിനായിരുന്നുവെന്ന് ആന്റണിയോട് തന്നെ ചോദിക്കണമെന്നും ഹസൻ പറഞ്ഞു. ലീഗിന്റെ പ്രശ്നങ്ങൾ ഏകോപനസമിതിയിൽ വിശദമായി ചർച്ച ചെയ്തെന്നും ഹസൻ വ്യക്തമാക്കി. യോഗം അവസാനിക്കും മുമ്പ് ലീഗ് നേതാക്കൾ മടങ്ങി. അതേസമയം ഏകോപന സമിതിയിൽ നിന്നുളള കെപിസിസി പ്രസിഡന്റ് സുധാകരന്റെയും ചെന്നിത്തലയുടെയും വിട്ടുനിൽക്കൽ യോഗത്തിൽ ചർച്ചയായി. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ഇരുവരും വിട്ടു നിൽക്കുകയായിരുന്നു. സർക്കാരിനെതിരായ സമരം ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

ബഫർ സോൺ പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ ജനുവരി 5 മുതൽ കർഷക പ്രതിഷേധ സംഗമം നടത്തുമെന്ന് യുഡിഎഫ് കൺവീനർ‌ അറിയിച്ചു. ജനുവരി 13 മുതൽ കുമളിയിൽ നിന്ന് അടിമാലിയിലേക്ക് കാൽനട ജാഥ നടത്തും. ഇടുക്കിയെ ബഫർ സോൺ കെണിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് യുഡിഎഫ് ‌ആവശ്യം. ജനുവരി അവസാനം കോട്ടയത്ത് കർഷക സമര പ്രഖ്യാപനമുണ്ടാകുമെന്നും എംഎം ഹസൻ അറിയിച്ചു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This