യുകെ മലയാളികള്‍ക്ക് തീരാനഷ്ടം; മണിക്കൂറുകളുടെ ഇടവേളയില്‍ മെറീനയും മഞ്ജുവും വിടവാങ്ങി; പിന്നാലെ ഡോ. റിതേഷ് കുമാറും; മൂവരുടെ മരണത്തില്‍ കണ്ണീരോടെ മലയാളി സമൂഹം

Must Read

 

കവന്‍ട്രി: യുകെ മലയാളി സമൂഹം മെറീനയുടെയും മഞ്ജുവിന്റെയും ഡോ. റിതേഷിന്റെയും മരണവാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല..മണിക്കൂറുകളുടെ ഇടവേളയില്‍ ബ്ലാക്ക്പൂളില്‍ നിന്നും മെറീന ജോസഫിനെയും ഹേവാര്‍ഡ് ഹീത്തില്‍ നിന്നും മഞ്ജു ഗോപാലകൃഷ്ണനെയുമാണ് അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തത്. തൊട്ടു പിന്നാലെ 49കാരനായ ഹള്ളിലെ ഡോ. റിതേഷ് കുമാറിന്റെ മരണ വാര്‍ത്തും എത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

തികച്ചും ആകസ്മികമായിരുന്നു മെറീനയുടെ മരണമെങ്കില്‍ അല്‍പകാലമായി ചികിത്സയില്‍ കഴിഞ്ഞ ശേഷമാണു മഞ്ജുവിന്റെയും റിതേഷ് കുമാറിന്റെയും മരണം സംഭവിച്ചത് എന്ന വ്യത്യാസം മാത്രമാണുള്ളത്. മെറീനയ്ക്കും മഞ്ജുവിനും ഇരുവര്‍ക്കും രണ്ടു പെണ്മക്കളാണ് എന്നതും മരണത്തിനിടയിലെ സമാനതയായി മാറുന്നു. ഒരു പല്ലുവേദനയില്‍ തുടങ്ങി ആന്തരിക രക്തസ്രാവം മെറീനയുടെ കാര്യത്തില്‍ മരണകാരണം ആയപ്പോള്‍ കാന്‍സര്‍ രോഗത്തോട് പൊരുതിയാണ് മഞ്ജു ഓര്‍മയായി മാറുന്നത്. മരണം തേടിയെത്തുമ്പോള്‍ മറീനയ്ക്ക് 46 വയസും മഞ്ജുവിന് 40 വയസും മാത്രമാണ് പ്രായം.

 

യുകെയിലെ എല്‍ടിഐ മിന്‍ട്രീയില്‍ ജോലി ചെയ്തിരുന്ന മഞ്ജു ഗോപാലകൃഷ്ണന്‍ കുറച്ചു കാലമായി കാന്‍സറിനോട് പൊരുതി എങ്കിലും ഞായറാഴ്ച രാത്രി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് ജെയിംസ് ഹോസ്പൈസില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. ഭര്‍ത്താവ് അലന്‍, മക്കള്‍ അമേയ, നിലിയ, ഭര്‍തൃ മാതാപിതാക്കള്‍ ആലുവ പാങ്ങേത്തു ലോയ്ഡ് ജോസ് – ഏലിസബെത്ത് എന്നിവര്‍ക്കൊപ്പം കുടുംബ സമേതമാണ് ബര്‍ജസ് ഹില്ലില്‍ താമസിച്ചു വന്നത്. കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണന്‍ -പദ്മിനി ദമ്പതികളുടെ മകളാണ്.

 

കിങ്സ്റ്റണ്‍ അപ്പോണ്‍ ഹള്ളില്‍ കഴിഞ്ഞ 20 വര്‍ഷമായി താമസിച്ചിരുന്ന ഡോക്ടര്‍ റിതേഷ് കുമാര്‍ (49) തിങ്കളാഴ്ച വൈകിട്ട് 5.30 നാണ് വിട വാങ്ങിയത്. 20 വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിന്ന് ഭാര്യ ലീമയോടൊപ്പം ഹള്ളില്‍ എത്തിയ ഡോ. റിതേഷ് ഹള്‍ റോയല്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ഏറെ വര്‍ഷം ജോലി ചെയ്തതിനു ശേഷം സ്‌കന്തോര്‍പ്പ് എന്‍എച്ച്എസ് ഹോഡ്പിറ്റലില്‍ ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ആയി ജോലി ചെയ്തു വരുന്നതിന് ഇടയ്ക്കാണ് ലിംഫോമ എന്ന രോഗം പിടികൂടിയത്.

 

കഴിഞ്ഞ മൂന്ന്, നാല് വര്‍ഷത്തിന് ഇടയില്‍ രോഗം കുറഞ്ഞും കൂടിയും ഇരുന്നുവെങ്കിലും ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവില്‍ സ്റ്റെം സെല്‍ ദാതാവിനെ കണ്ടെത്തിയപ്പോള്‍ ഭാര്യയും ലീമയും കുട്ടികള്‍ ആയ നയനയും റിയയും ഏറെ പ്രതീക്ഷയോടെയാണ് പിതാവിന്റെ ജീവന്‍ തിരിച്ചു പിടിക്കാമെന്നു കരുതിയത്. യുകെയിലുള്ള ഒട്ടേറെ മലയാളി സംഘടകള്‍ വഴി സ്റ്റെം സെല്‍ ദാതാക്കളെ കണ്ടെത്തുവാന്‍ ഭാര്യ ലീമ മുന്‍കൈയെടുത്തിരുന്നു. ഇത് ഒട്ടേറെ പേര്‍ക്ക് സ്റ്റെം സെല്‍ ദാതാക്കളെ കണ്ടെത്തുവാന്‍ കാരണമായി. ക്യാമ്പയിനില്‍ പങ്കെടുത്തു സ്വാബ് നല്‍കിയ എല്ലാവര്‍ക്കും കുടുംബം നന്ദി അറിയിച്ചിട്ടുണ്ട്.

 

സ്റ്റെം സെല്‍ ട്രീറ്റ്മെന്റ് തുടങ്ങുവാനിരിക്കെയാണ് കഴിഞ്ഞ ആഴ്ചയോടെ രോഗം കലാശാലവുകയും ഇന്നലെ വൈകിട്ട് റിതേഷ് ഭാര്യയും കുട്ടികളെയും വിട്ടു വിടപറയുകയും ചെയ്തത്. യുകെയിലെ വിവിധ പ്രാര്‍ത്ഥന കൂട്ടായ്മകള്‍ക്കൊപ്പം സുഹൃത്തുക്കളായ ഹള്ളിലെ മലയാളികളും റിതേഷിന്റെ ജീവന്‍ രക്ഷിക്കുവാന്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. ഏതൊരു അസമയത്തും ഓടി എത്താവുന്ന യുവ ഡോക്ടറുടെ മരണം ഹള്ളിലെ മലയാളികള്‍ക്ക് തീരാനഷ്ടം തന്നെയാണ്. യുകെയില്‍ തന്നെ സംസ്‌കരിക്കുവാനാണ് തീരുമാനം.

 

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This