ശക്തികേന്ദ്രങ്ങളില്‍ കരുത്ത് കാട്ടി യുഡിഎഫ്; ഉമാ തോമസിന് വന്‍ മുന്നേറ്റം.ഭൂരിപക്ഷം ഇരുപക്ഷം 25015

Must Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പ്രചരണം കാഴ്ചവെച്ച ഉമ തോമസും കോൺഗ്രസും വലിയ വിജയത്തിൽ .തൃക്കാക്കരയിൽ പടുകൂറ്റൻ വിജയത്തിലെത്തി കോൺഗ്രസ്.തൃക്കാക്കരയിൽ ജയിച്ചു കയറിയത് ഉമ തോമസ് തന്നെ. അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്‍റെ ഏക വനിതാ എംഎൽഎയായി നിയമസഭയിലേക്ക് എത്തുന്നത്. പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾത്തന്നെ കാൽലക്ഷം കടന്നു ഉമ തോമസിന്‍റെ ഭൂരിപക്ഷം. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്. ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എൻ രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.

ഭൂരിപക്ഷം ഇരുപക്ഷം 24300

ഉമാ തോമസിന്റേത് ഉജ്ജ്വല വിജയമെന്ന് മകന്‍. പാര്‍ട്ടിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു’ഉജ്ജ്വല വിജയം. പാര്‍ട്ടിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. സന്തോഷമുണ്ട്.ഒരു ഘട്ടത്തിലും ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. അപ്പയെ ആളുകള്‍ അത്രയേറെ നെഞ്ചിലേറ്റിയിരുന്നു. വിജയ പ്രതീക്ഷ തന്നെയായിരുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്നും അമ്മയ്ക്ക് പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

ഉമാ തോമസിന്റെ വിജയം സര്‍ക്കാരിന്റെ ഏറ്റവും വലിയ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍.’സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണയ്ക്കുമുള്ള ശക്തമായ താക്കീത്.വളരെ ശക്തമായ സഹതാപ തരംഗം ഉണ്ടായിരുന്നു. പിടി തോമസിനെ സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് തരംഗം. സംസ്ഥാന സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവര്‍ത്തനത്തോടുള്ള വിയോജിപ്പ്. ഹൈന്ദവ ക്രൈസ്തവ ജനവിഭാഗങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിനെതിരാ ശക്തമായ വികാരം പ്രതിഫലിച്ചു. ബിജെപിയെ സംബന്ധിച്ച് ദുര്‍ബലമായിട്ടുള്ള മണ്ഡലമായിരുന്നു. വോട്ടിന്റെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ സാധിച്ചു. പാഠം പഠിച്ചില്ലെങ്കില്‍ കൂടുതല്‍ വലിയ തിരിച്ചടി എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കും നല്‍കും.’ കെ സുരേന്ദ്രന്‍

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This