‘എം വി ഗോവിന്ദന് തലയ്ക്ക് സുഖമില്ലേ’;ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ ലീഗിനെ ക്ഷണിച്ച സിപിഐഎം നടപടിയെ പരിഹസിച്ച് കെ സുധാകരന്‍

Must Read

കൊച്ചി: ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ മുസ്ലീം ലീഗിനെ ക്ഷണിച്ച സിപിഐഎം നടപടിയെ പരിഹസിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സമരത്തിന് ലീഗിനെ ക്ഷണിച്ച എം വി ഗോവിന്ദന് മറുപടിയില്ലെന്ന് പറഞ്ഞ സുധാകരന്‍ ഗോവിന്ദന് തലക്ക് സുഖമില്ലേ എന്നും ചോദിച്ചു. കേരളത്തില്‍ മുസ്ലീം ലീഗ് ഇടതു പക്ഷത്തിനൊപ്പമല്ല. ഏക സിവില്‍ കോഡ് വിഷയത്തിലെ തീരുമാനം അഖിലേന്ത്യ തലത്തില്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം വ്യക്തിപരമാണ്. എം പി എന്ന നിലയില്‍ അതിനുള്ള സ്വാതന്ത്ര്യം ഹൈബിക്കുണ്ട്. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തില്ല എന്നത് സത്യമാണ്. അതില്‍ പ്രശ്‌നമില്ല. അത് ഹൈബിയുടെ വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടിക്ക് അങ്ങനെയൊരു നിലപാടില്ലെന്നും സുധാകരന്‍ പറഞ്ഞു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This