ആര് വീഴും ? ആര് വാഴും ? , യുപിയില്‍ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി

Must Read

ലക്നൗ: യുപിയില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബിജെപിക്ക് വെല്ലുവിളിയായുള്ളത് സമാജ്വാദി പാര്‍ട്ടി മാത്രമാണ്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. രാവിലെ ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊവിഡിന്റെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന്റെ ഹിതപരിശോധനയാകും ഈ തിരഞ്ഞെടുപ്പ്. കൊവിഡിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി, ഗംഗയിലൂടെ ഒഴുകുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും മണല്‍ത്തീരങ്ങളില്‍ കുഴിച്ചിട്ടതും രാജ്യത്തെ ഞെട്ടിച്ചിരുന്നു.

വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികള്‍ പരസ്പരം മാറ്റുരയ്ക്കും. വോട്ടിങ്ങിന് അര്‍ഹതയുള്ള 2.27 കോടി ആളുകളാണ് ഉള്ളത്.

 

Latest News

ആണ്‍കുട്ടി നല്‍കിയ പുഷ്പങ്ങള്‍ പെണ്‍കുട്ടി നിരാകരിച്ചു; ബ്രിട്ടനില്‍ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍. കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ...

More Articles Like This