കൊച്ചി: സിനിമ നടിയെ ബലാൽസംഗം ചെയ്തു എന്ന പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബായിയിൽ നിന്നുമാണ് ജോർജിയയിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം.പ്രതികളെ കൈമാറ്റം ചെയ്യാൻ ഇന്ത്യയുമായി കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് ഇയാൾ കടന്നതായാണ് സൂചന.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്ന് വിജയ് ബാബുവിന്റെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.
ഇതുസംബന്ധിച്ച വിവരം ഇന്നലെ വിദേശകാര്യ മന്ത്രാലയം സിറ്റി പോലീസ് കമ്മീഷണറെ അറിയിക്കുകയുണ്ടായി.പാസ്പോർട്ട് റദ്ദായ വിവരം ഇന്ത്യൻ എംബസി യുഎഇ പോലീസിനെ അറിയിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.യുഎഇ പോലീസ് വിജയ്ബാബുവിനെ പിടികൂടി നാട്ടിലേക്ക് അയയ്ക്കുമെന്നാണ് പ്രതീക്ഷയെന്നു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു സിറ്റി പോലീസിന്റെ നീക്കം.
ഇന്ത്യയുമായി കുറ്റവാളികളെ കെെമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഉടന്‍ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് പാസ്പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം.
വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്റർപോൾ വിജയബാബുവിന് എതിരേ നേരത്തെ ബ്ല്യൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അതേസമയം ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചിരുന്നു.മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു പുതുമുഖ നടിയുടെ പരാതി.ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്.
അതിനുശേഷം താൻ ദുബായിലുണ്ടെന്ന് പ്രഖ്യാപിച്ച് ഇയാൾ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു.ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ താൻ ബിസിനസ് ടൂറിലാണെന്നും 19-നെ നാട്ടിലെത്താനാവൂവെന്നുമാണ് ഇയാൾ അറിയിച്ചത്.ലഹരി വസ്തുക്കൾ നൽകി അർദ്ധ ബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബു പീഡിപ്പിച്ചതെന്നാണ് നടിയുടെ മൊഴി.
രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപത്രങ്ങൾ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞും പീഡനം തുടർന്നെന്നും ശാരീരികമായി ഉപദ്രവിച്ചതായും മൊഴിയിലുണ്ട്.ബാലാത്സംഗം, ദേഹോപദ്രവം എൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരേ കേസ് എടുത്തിരിക്കുന്നത്.