വ്യാജരേഖ ചമച്ചിട്ടില്ല,ഞാന്‍ നിരപരാധി, അറസ്റ്റ് ഭാവിയെ ബാധിക്കും. ചെറുപ്പമാണ്,രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസ്-മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വിദ്യ

Must Read

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച കേസില്‍ പ്രതിയായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേസില്‍ താന്‍ നിരപരാധിയാണ് എന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണെന്നുമാണ് ജാമ്യാപേക്ഷയില്‍ വിദ്യ പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഹർജിയിൽ പറയുന്നു . പ്രതി ചെറുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കും. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത് അഗളി പൊലീസിന് കൈമാറിയ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.നീലേശ്വരം കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ തേടിയിട്ടില്ല.വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

വെള്ളിയാഴ്ച രഹസ്യമായാണ് വിദ്യ ജാമ്യാപേക്ഷ നല്‍കിയത് എന്നാണ് വിവരം. വിഷയത്തില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോഴും വിദ്യയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ കെ വിദ്യയ്‌ക്കെതിരെ പാലക്കാട് അഗളി പൊലീസ് ആണ് കേസെടുത്തത്.

നേരത്തെ മഹാരാജാസ് കോളേജിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ വിദ്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതും അഗളി പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം ഒളിവില്‍ കഴിയുന്ന വിദ്യയെ പിടികൂടാന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് അഗളി പൊലീസ് പറയുന്നത്.

വിദ്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ജോലി നേടാനായി മഹാരാജാസ് കോളേജിന്റെ ഒപ്പും സീലും ഉപയോഗിച്ച് വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്നതാണ് വിദ്യക്കെതിരായ കുറ്റം. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇത്. പാലക്കാട് അട്ടപ്പാടി ഗവ. കോളജ്, കാസര്‍കോട് നീലേശ്വരം കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍മാരും വിദ്യക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ മലയാളം വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ അഭിമുഖത്തിനായി 2018 – 2021 കാലത്ത് മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ചിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കാണ് വിദ്യ ഹാജരാക്കിയത്. സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു വിദ്യ.

അതേസമയം വിദ്യക്ക് ഒളിവില്‍ കഴിയാന്‍ ഉന്നതസഹായം ലഭിക്കുന്നുണ്ടെന്നാണ് കെ എസ് യു ആരോപിക്കുന്നത്. കേസെടുത്ത ശേഷം ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാതെ പൊലീസ് മെല്ലെപ്പോക്ക് നയം തുടരുകെയാണെന്നും കെ എസ് യു ആരോപിച്ചു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നാണ് കെ എസ് യുവിന്റെ നിലപാട്.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This