മത്സ്യത്തിന് കൈ കൊണ്ട് ഭക്ഷണം നല്‍കിയ യുവതിയുടെ വീഡിയോ വൈറലാകുന്നു. Enezator എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. ബോട്ട് ജെട്ടിയില്‍ കമന്ന് കിടന്ന് ഒരു യുവതി തന്റെ കൈയിലുള്ള ഹോട്ട്‌ഡോഗ് ഉയര്‍ത്തി കാണിച്ച് കൊണ്ട് വാച്ച് ദിസ് എന്ന് പറയുന്നു. പിന്നാലെ യുവതി വെള്ളത്തിലേക്ക് ഹോട്ട് ഡോഗ് കാണിക്കുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവമെന്ന് യുഎസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സെക്കന്റുകള്‍ക്കുള്ളില്‍ ഒരു കൂറ്റന്‍ മത്സ്യം വെള്ളത്തില്‍ നിന്നും ഉയര്‍ന്ന് വന്ന് യുവതിയുടെ കൈയുടെ ഏതാണ്ട് മുട്ടോളം ഭാഗം വായ്ക്കുള്ളിലാക്കുന്നു. ഏതാണ്ട് നാല് നാലര അടിയോളം നീളമുള്ള വലിയ മത്സ്യമായിരുന്നു അത്. സ്ലോമോഷനിലുള്ള ഈ ദൃശ്യങ്ങള്‍ കഴിയുമ്പോഴേക്കും ഇരയും കൊണ്ട് മത്സ്യം വെള്ളത്തിനടിയിലേക്ക് തന്നെ ഊളിയിടുന്നു. പിന്നാലെ പരിക്കേല്‍ക്കാതെ കൈ തിരിച്ച് കിട്ടിയ സന്തോഷത്തില്‍ യുവതി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 29 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.
omg pic.twitter.com/VFz6GB7J8z
— Enezator (@Enezator) August 3, 2023