കോൺഗ്രസ് അംഗങ്ങൾക്ക് മദ്യപിക്കാം.അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ സുധീരൻ,മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു

Must Read

തിരുവനന്തപുരം : കോണ്‍ഗ്രസ് അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ. മദ്യപിക്കുന്നവർക്കും ഖാദി സ്ഥിരമായി ധരിക്കാത്തവർക്കും അംഗത്വം നൽകില്ലെന്ന മുൻതീരുമാനം മാറ്റിയതിനെതിരെ സുധീരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയ്ക്ക് കത്തയച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യപിക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് വന്നിരുന്നു . മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നല്‍കി. എന്നാല്‍ മറ്റു ലഹരിവസ്തുകള്‍ ഉപയോഗിക്കുന്നതിനുള്ള കര്‍ശന വിലക്ക് തുടരുമെന്നും സമ്മേളനം വ്യക്തമാക്കി. പാര്‍ട്ടി അംഗത്വ ഫീസ് അഞ്ചു രൂപയില്‍നിന്ന് 10 രൂപയാക്കാനും തീരുമാനമായി. ഡി.സി.സി അംഗങ്ങള്‍ വാര്‍ഷിക ഫീസ് 500 രൂപ നല്‍കണം. 1,000 രൂപ പി.സി.സി അംഗങ്ങളും 3,000 രൂപ എ.ഐ.സി.സി അംഗങ്ങളും വാര്‍ഷിക ഫീസായി നല്‍കണമെന്നും തീരുമാനമായിട്ടുണ്ട്.

അതേസമയം റായ്പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും തീരുമാനം പിൻവലിക്കണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.

മദ്യമല്ലാതെ മറ്റ് ലഹരിപദാർഥങ്ങൾ ഉപയോ​ഗിക്കുന്നതിനുള്ള വിലക്ക് തുടരാനാണ് തീരുമാനം. കോൺ​ഗ്രസ് ഭരണഘടന ആർട്ടിക്കിൾ വി(ബി) (സി) പ്രകാരം കോൺ​ഗ്രസ് പാർട്ടി അംഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഭേദ​ഗതി പ്രകാരം സൈക്കോട്രോപിക് പദാർത്ഥങ്ങൾ, നിരോധിത മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിക്കരുത് എന്നാക്കുമെന്നാണ് തീരുമാനം.

കോൺ​ഗ്രസ് അം​ഗങ്ങൾ പാലിക്കേണ്ട ഒമ്പത് പ്രതിജ്ഞകളിൽ മാറ്റം വരുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബറിൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെയും സംസ്ഥാന മേധാവികളുടെയും യോഗത്തിൽ എത്ര പേർ മദ്യപിക്കുന്നുവെന്ന് രാഹുൽ ചോദിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ വലിയ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്നിരുന്നു.

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This