തിരുവനന്തപുരം: കല്ലറ ഗ്രാമപഞ്ചായത്തിൽ കുറുമ്പയത്തുള്ള ശാന്തികവാടത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നിർദേശപ്രകാരം മാലിന്യ സംസ്കരണം.
സിപിഎം ഭരിക്കുന്ന കല്ലറ പഞ്ചായത്തിലാണ് കേട്ട് കേഴ്‌വി ഇല്ലാത്ത ഈ പ്രവർത്തി നടക്കുന്നത്.
കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും അറിവോടുകൂടി കാലങ്ങളായി ശാന്തികവാടത്തിനുള്ളിലും, പരിസരത്തും, പുറത്തുള്ള പുരയിടങ്ങളിലും മാലിന്യം തള്ളുന്നു.
ഇന്നും കല്ലറ ചന്തയിലും പഞ്ചായത്ത് ഓഫീസിൻ്റെ പരിസരത്ത് നിന്നുമുള്ള മാലിന്യങ്ങൾ പിക്കപ് വാനിൽ കയറ്റി കൊണ്ട് ശ്മശാനത്തിലെക്ക് കൊണ്ട് പോവുകയാണ്.
എന്നാൽ ശ്മശാന പരിസരത്ത് അത് തടയുവാൻ ചെന്ന സ്ത്രീകൾ ഉൾപ്പെടെ ഉള്ള പരിസരവാസികളെ മാലിന്യം കൊണ്ട് വന്ന പിക്കപ്പ്ൻ്റെ ഡ്രൈവർ ഫോട്ടോ എടുക്കുകയും വളരെ ഉച്ചത്തിൽ കയർത്തു സംസാരിക്കുകയും കൂടാതെ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് മാലിന്യം നിക്ഷേപിക്കുന്നതെന്ന് അറിയിക്കൂകയും ചെയ്തു.
സിപിഎം ൻ്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നീചവും ധിക്കാരപരവുമായ നടപടിക്ക് എതിരെ എത്രയും വേഗം പ്രതികരിക്കേണ്ടതാണ് എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സിപിഎം ഭരിക്കുന്ന കുറുമ്പയം വാർഡിലെ ഈ ശ്മശാനത്തിൽ, ലക്ഷങ്ങൾ വിലപിടിപ്പുള്ള ചില ഉപകരണങ്ങൾ മോഷണം പോയിട്ട് നാളേറെയായി. എന്നാൽ അതിനെ കുറിച്ചുള്ള അന്വേഷണവും എങ്ങും എത്തിയിട്ടില്ല.