ചരിത്ര നേട്ടവുമായി വൈകിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ്‌ !വാട്ടർഫോഡ് സിറ്റി കൌൺസിൽ 9 ഏക്കർ ഭൂമി അനുവദിച്ചു.മലയാളികൾക്ക് വേണ്ടി 1500 ഇരിപ്പിടങ്ങളുള്ള കമ്മ്യൂണിറ്റി ഹാൾ !സ്വപ്ന പദ്ധതിയുമായി വൈകിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ്‌

Must Read

വാട്ടർഫോഡ് : ഇത് ഒത്തൊരുമയുടെ വിജയം. അയർലന്റിലെ കുടിയേറ്റക്കാർക്ക് അഭിമാനകരമായ മുന്നേറ്റവുമായി മലയാളികൾ നേതൃത്വം കൊടുക്കുന്ന വൈകിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന് വാട്ടർഫോഡ് സിറ്റി കൌൺസിൽ 9 ഏക്കർ ഭൂമി അനുവദിച്ചു. വൈകിങ്സ്ന്റെ ആത്മാർത്ഥമായ പ്രയത്നത്തിന്റെ ഫലമായി വൈകിങ്സിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന “സ്വന്തമായൊരു ഗ്രൗണ്ട്” ഈ ക്രിസ്മസ് മാസത്തിൽ യാഥാർഥ്യമാവുകയായിരുന്നു .ഒരു ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളോടുകൂടിയ 9 ഏക്കർ ഭൂമിയുടെ താക്കോൽദാനം വൈകിങ്സ് V-Fiesta 2K23 ചടങ്ങിൽ വെച്ച് കൗൺസിലർ ഇമൻ ക്വിൻലൻ നടത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ഗ്രൗണ്ടിൽ ബാഡ്മിന്റൺ ,വടംവലി കോർട്ടുകൾ,മൺസ്റ്റർ ക്രിക്കറ്റ്‌ ലീഗ് പ്രവേശനത്തിനനുയോജ്യമായ ക്രിക്കറ്റ്‌ ഗ്രൗണ്ട് എന്നിവയാണ് കമ്മിറ്റിയുടെ ഈ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ . കൂടാതെ വാട്ടർഫോർഡിലെ മലയാളികൾക്ക് വേണ്ടി 1500 ഇരിപ്പിടങ്ങളുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കമ്മ്യൂണിറ്റി ഹാൾ ആണ് ആ മണ്ണിലെ വൈകിങ്സ്ന്റെ സ്വപ്ന പദ്ധതി.

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് അഭിമാനമായി മാറിയിരിക്കുന്ന കമ്മ്യൂണിറ്റി സംഘടനയാണ് വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ്. ഐക്യവും അർപ്പണം മനോഭാവവും സംഘടനയുടെ കെട്ടുറപ്പും ഉള്ളതുകൊണ്ടാണ് അയർലണ്ടിൽ ആദ്യമായി 9 ഏക്കർ സ്ഥലവും ക്ളബ്ബിനു സ്വന്തമായി നേടാനായത് .

ഒരു സ്പോർട്സ് സെന്ററും കമ്മ്യൂണിറ്റി സെന്ററും വിഭാവനം ചെയ്യാനുള്ള നീക്കത്തിന് വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ പച്ചച്ചക്കൊടി കാട്ടുകയും 9 ഏക്കർ സ്ഥലവും ക്ളബ്ബിനു സ്വന്തമായി നൽകുകയും ചെയ്തു .ഇത് അഭിമാനകരമായ നേട്ടമാണ് .എല്ലാ സഹകരണങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി അറിയിക്കുന്നതായി വൈകിങ്സ് കമ്മിറ്റി ‎ഭാരവാഹികൾ അറിയിച്ചു .

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This