ഛപ്ര: ബിഹാറിലെ ഛപ്രയില്‍ ഭര്‍ത്താവിനെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ചേര്‍ന്ന് കുത്തിക്കൊന്നു. അലംഗീര്‍ അന്‍സാരിയാണ് (45) കൊല്ലപ്പെട്ടത്. മൂവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഡല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്ന അന്‍സാരി കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ബിഹാറിലെ വീട്ടിലെത്തിയത്. ആദ്യ ഭാര്യ സല്‍മയും ഇപ്പോഴത്തെ ഭാര്യ ആമിനയും ഡല്‍ഹിയിലായിരുന്നു. നാട്ടിലെത്തിയ മൂവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രണ്ടു സ്ത്രീകളും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. അന്‍സാരിയെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പിന്നീട് പറ്റ്ന മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. പറ്റ്നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.