പ്രണയ ബന്ധത്തെ ശക്തമായി എതിര്‍ത്തു; മകളെയും കാമുകനെയും കൊലപ്പെടുത്തി; പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും പിടിയില്‍

Must Read

ഭുവനേശ്വര്‍: ഒഡീഷയില്‍ മകളെയും കാമുകനെയും കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. ബന്ധുവായ വ്യക്തിയുമായി മകള്‍ ബന്ധം സ്ഥാപിച്ചതില്‍ കുടുംബത്തിലുള്ളവര്‍ക്കുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിലെ കലാന്ദി ജില്ലയിലെ ധരംഗര്‍ ഗ്രാമത്തിലാണ് സംഭവം. കമിതാക്കളുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ ജൂലൈ 9നാണ് കണ്ടെത്തിയത്.
കൊലപാതകത്തില്‍ യുവതിയുടെ പിതാവിനു പിന്നാലെ മറ്റു രണ്ടു ബന്ധുക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളായ യുവതിയും യുവാവും ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെന്നു പൊലീസ് അറിയിച്ചു. എന്നാല്‍ കഴിഞ്ഞ മാസം നടന്ന രഥയാത ഉത്സവത്തിലാണ് ഇരുവരുടെയും ബന്ധത്തെ കുറിച്ച് യുവതിയുടെ വീട്ടുകാര്‍ അറിയുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയ ബന്ധത്തെ ശക്തമായി എതിര്‍ത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തിട്ടും ഇരുവരും ബന്ധം തുടര്‍ന്നു. തുടര്‍ന്ന് ജൂണ് 30ന് ഇരുവരെയും വീടുകളില്‍ നിന്നു കാണാതായി. ഇവര്‍ക്കായി അന്വേഷണം തുടങ്ങിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാത്രിയോടെ ഇരുവരെയും അടുത്തുള്ള കരിമ്പു പാടത്ത് കണ്ടെത്തി. തുടര്‍ന്ന് തൊട്ടടുത്തുള്ള ശ്മശാനത്തിലേക്ക് ഇരുവരെയും കൊണ്ടുപോകുകയും പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This