ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിലെ കൊണ്ട് വന്ന കുപ്പിവെള്ളത്തില്‍ അജ്ഞാതന്‍ മൂത്രം കലര്‍ത്തിയതായി പരാതി. അധ്യാപിക വെള്ളം കുടിക്കാന്‍ കുപ്പിയെടുത്തപ്പോള്‍ അരുചി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നല്‍കി.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
രാജസ്ഥാന്‍ അതിര്‍ത്തി ജില്ലയായ നീമുച്ചിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം. കുടിവെള്ളത്തില്‍ ആരാണ് മൂത്രം കലര്‍ത്തിയതെന്ന് അറിയില്ലെന്ന് 35കാരിയായ അധ്യാപിക പരാതിയില്‍ പറഞ്ഞു. വെള്ളക്കുപ്പി പൊലീസിന് കൈമാറിയതായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.കെ ശര്‍മ പറഞ്ഞു.