യതീഷ് ചന്ദ്രയെ ഒഴിവാക്കി..മണ്ഡലകാലത്ത് ശബരിമലയിലും പരിസരത്തും വൻ സുരക്ഷ.

Must Read

തിരുവനന്തപുരം: ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയിലും പരിസരത്തും കർശന സുരക്ഷ ഏർപ്പെടുത്തും. ഇതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചതായി ഡി.ജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് വിമർശനമേറ്റ എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജിമാരായ എസ്. ശ്രീജിത്ത്, വിജയ് സാഖറെ, എസ്.പി യതീഷ് ചന്ദ്ര എന്നിവരെ ശബരിമല ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി.സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ്‌ കോ-ഓർഡിനേ​റ്റർ എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബാണ്. തിരുവനന്തപുരം സി​റ്റി പൊലീസ് കമ്മിഷണർ എം.ആർ. അജിത് കുമാർ, ദക്ഷിണമേഖലാ ഐ.ജി ബൽറാം കുമാർ ഉപാധ്യായ എന്നിവർ ജോയിന്റ് കോ-ഓർഡിനേ​റ്റർമാരാണ്. ഡി.ഐ.ജിമാരായ കോറി സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേഷ് കുമാർ .എസ്, പി. പ്രകാശ് എന്നിവരാണ് ഡെപ്യൂട്ടി ചീഫ്‌ കോ-ഓർഡിനേ​റ്റർമാർ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. എരുമേലിയിൽ 4 ഘട്ടവും. നവംബർ 15 മുതൽ 30 വരെയുള്ള ആദ്യഘട്ടത്തിൽ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി രാഹുൽ ആർ. നായരാണ് സന്നിധാനത്തെ പൊലീസ് കൺട്രോളർ. എസ്.പി കെ.എം. സാബു മാത്യു പമ്പയിലും, എസ്.പി കെ.എസ്. സുദർശനൻ നിലയ്ക്കലും, കോഴിക്കോട് സി​റ്റി അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ പി. വാഹിദ് എരുമേലിയിലും പൊലീസ് കൺട്രോളർമാർ ആയിരിക്കും. നവംബർ 30 മുതൽ ഡിസംബർ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി എ. ശ്രീനിവാസ് സന്നിധാനത്തും, കെ.എ.പി നാലാം ബ​റ്റാലിയൻ കമൻഡാന്റ് നവനീത് ശർമ്മ പമ്പയിലും ചുമതല വഹിക്കും.

ക്രൈംബ്രാഞ്ച് എസ്.പി എൻ. അബ്ദുൾ റഷീദ് നിലയ്ക്കലും തൃശൂർ സി​റ്റി അഡിഷണൽ കമ്മിഷണർ എം.സി. ദേവസ്യ എരുമേലിയിലും പൊലീസ് കൺട്രോളർമാരാവും. മൂന്നാം ഘട്ടം ഡിസംബർ 14 മുതൽ 29 വരെയാണ്.ഇക്കാലയളവിൽ തിരുവനന്തപുരം സി​റ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ. ആദിത്യ സന്നിധാനത്തും, പൊലീസ് അക്കാഡമി അസിസ്​റ്റന്റ് ഡയറക്ടർ റെജി ജേക്കബ് പമ്പയിലും പൊലീസ് കൺട്രോളർമാരായിരിക്കും. നിലയ്ക്കലിൽ കെ.എ.പി മൂന്നാം ബ​റ്റാലിയൻ കമൻഡാന്റ് ആർ. ഇളങ്കോയും, എരുമേലിയിൽ തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി എം. ഇക്ബാലും ആയിരിക്കും കൺട്രോളർമാർ.

ഡിസംബർ 29 മുതൽ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തിൽ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി എസ്. സുജിത്ത് ദാസ്, എസ്.എ.പി കമൻഡാന്റ് കെ.എസ്. വിമൽ എന്നിവർ സന്നിധാനത്തും, ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം എസ്.പി എച്ച്. മഞ്ജുനാഥ് പമ്പയിലും കൺട്രോളർമാരാകും. പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യൽ സെൽ എസ്.പി വി. അജിത്ത്, ആലപ്പുഴ അഡിഷണൽ എസ്.പി ബി. കൃഷ്ണകുമാർ എന്നിവർ യഥാക്രമം നിലയ്ക്കലും എരുമേലിയിലും കൺട്രോളർമാരായിരിക്കും.
ജനുവരി 16 മുതൽ 22 വരെയുള്ള ഓക്‌സിലിയറി ഘട്ടത്തിൽ പി.ടി.സി പ്രിൻസിപ്പൽ ബി. വിജയൻ സന്നിധാനത്തും, ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണൻ പമ്പയിലും, ദക്ഷിണമേഖലാ ട്രോഫിക് എസ്.പി കെ.എൽ. ജോൺകുട്ടി നിലയ്ക്കലും പൊലീസ് കൺട്രോളർമാരായിരിക്കും. വിവിധ ഘട്ടങ്ങളിലായി വിവേക് കുമാർ, ആർ. വിശ്വനാഥ്, ആർ. ആനന്ദ്, അരവിന്ദ് സുകുമാർ, ഡി. ശിൽപ്പ, വൈഭവ് സക്‌സേന, അങ്കിത് അശോകൻ, ഹേമലത, ഐശ്വര്യദോൻഗ്രെ എന്നീ എ.എസ്.പിമാരെ അഡിഷണൽ പൊലീസ് കൺട്രോളർമാരായും നിയോഗിച്ചിട്ടുണ്ട്.

Latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത പ്രഹരം! ഇടതുപക്ഷം 5 സീറ്റുകൾ പിടിച്ചെടുത്തു !ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയം.എന്‍ഡിഎ-3;യുഡിഎഫ്-10

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പ്രഹരം .കയ്യിലുണ്ടായിരുന്ന 4 സീറ്റുകൾ യുഡിഎഫിന് നഷ്ട്ടമായി .ഇടതുമുന്നണിക്ക് നേട്ടം ഉപതിരഞ്ഞെടുപ്പ് നടന്ന...

More Articles Like This