ദേശീയ പതാക ഉയര്‍ത്തിയ കൊടിമരം മാറ്റുന്നതിനിടെ ഷോക്കേറ്റ് വൈദികന്‍ മരിച്ച യുവ വൈദികന്റെ മൃതസസ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ശനിയാഴ്ച്ച എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ!! ​മൃതസ സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ 10ന് ​ആ​രം​ഭി​ക്കും. നാടിന് തേങ്ങലായി ഫാ. മാത്യു കുടിലിലിന്റെ വിയോഗം

Must Read

കണ്ണൂർ :സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ​ള്ളി​ക്കു മു​ന്നി​ൽ ഉ​യ​ർ​ത്തി​യ ദേ​ശീ​യ​പ​താ​ക വൈ​കുന്നേരം താ​ഴ്ത്തു​ന്ന​തി​നി​ടെ ഇ​രു​മ്പു പൈ​പ്പു​കൊ​ണ്ടു​ണ്ടാ​ക്കി​യ കൊ​ടി​മ​രം വൈ​ദ്യു​ത​ക​മ്പി​യി​ൽ ത​ട്ടി യു​വ​വൈ​ദി​ക​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു.മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ എന്ന ഷിന്‍സ് അഗസ്റ്റിന്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെട്ടിയ കയറില്‍ കുരുങ്ങിയ പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുകയാിയരുന്നു. ഭാ​ര​വും കാ​റ്റും മൂ​ലം കൊ​ടി​മ​രം മ​റി​ഞ്ഞ് തൊ​ട്ട​ടു​ത്ത ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​ത​ലൈ​നി​ൽ ത​ട്ടി​. കൊ​ടി​മ​ര​ത്തെ മു​റു​കെ പി​ടി​ച്ച നി​ല​യി​ലാ​ണ് ഫാ. ​മാ​ത്യു മ​റി​ഞ്ഞു​വീ​ണ​ത്. ഇ​രു​വ​രെ​യും ഉ​ട​ൻ​ത​ന്നെ മു​ള്ളേ​രി​യ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഫാ.​ മാ​ത്യു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഒന്നര വര്‍ഷം മുമ്പാണ് മുള്ളേരിയ ജീസസ് പള്ളി വികാരിയായി ചുമതലയേറ്റത്. കുടിയാന്മല, നെല്ലിക്കാംപൊയില്‍, ചെമ്പത്തൊട്ടി എന്നിവിടങ്ങളില്‍ അസി. വികാരിയായിരുന്നു. പ്രദേശത്തെ യുവാക്കളുടെ അടക്കം പ്രിയങ്കരനായ അച്ചനായിരുനനു മാത്യു. കര്‍ണാടക പുത്തൂര്‍ സെന്റ് ഫിലോമിന കോളജില്‍ എം.എസ്.ഡബ്ല്യു രണ്ടാം വര്‍ഷ വിദ്യാര്‍ഥി കൂടിയാണ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ആ​ദൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം ക​രു​വ​ഞ്ചാ​ലി​ലെ​ത്തി​ച്ചു. നാ​ളെ രാ​വി​ലെ ഏ​ഴി​ന് എ​ടൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. എ​ട്ടു മു​ത​ൽ എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​നം. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ 10ന് ​ആ​രം​ഭി​ക്കും.

ഇ​രി​ട്ടി എ​ടൂ​ർ സ്വ​ദേ​ശി​യാ​യ ഫാ.​ മാ​ത്യു 2020 ലാ​ണ് ത​ല​ശേ​രി അ​തി​രൂ​പ​ത​യ്ക്കു കീ​ഴി​ൽ വൈ​ദി​ക​പ​ട്ടം സ്വീകരിച്ച​ത്. കു​ടി​യാ​ൻ​മ​ല, ചെ​മ്പ​ന്തൊ​ട്ടി, നെ​ല്ലി​ക്കാം​പൊ​യി​ൽ പ​ള്ളി​ക​ളി​ൽ അ​സി. ​വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷം ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​ണ് മു​ള്ളേ​രി​യ​യി​ൽ ചു​മ​ത​ല​യേ​റ്റ​ത്. ദേ​ലം​പാ​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ചു​മ​ത​ല​യും നി​ർ​വ​ഹി​ച്ചി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ പു​ത്തൂ​ർ സെ​ന്‍റ് ഫി​ലോ​മി​ന കോ​ള​ജി​ൽ ര​ണ്ടാം​വ​ർ​ഷ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. കെ​സി​വൈ​എം കാ​സ​ർ​ഗോ​ഡ് ഫൊ​റോ​ന ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.എ​ടൂ​ർ കു​ടി​ലി​ൽ കു​ടും​ബാം​ഗ​മാ​യ പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ന്‍റെ​യും ലി​സി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ലി​ന്‍റോ, ബി​ന്‍റോ. ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിലിന്‍റെ പിതൃസഹോദരന്‍റെ മകന്‍റെ മകനാണ് ഫാ.​ മാ​ത്യു കു​ടി​ലി​ൽ.

Latest News

ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള...

More Articles Like This