പ്രഷറിന്റെ ഗുളിക കലക്കിയ ജ്യൂസ് കൊടുത്തു; ജ്യോത്സ്യനെ മയക്കിക്കിടത്തി സ്വര്‍ണവും പണവും കവര്‍ന്നു; യുവതി പിടിയില്‍

Must Read

കൊച്ചി: ജ്യോത്സ്യനെ മയക്കിക്കിടത്തി സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. 12.5 പവന്‍ സ്വര്‍ണമാണ് അന്‍സി കൊല്ലം സ്വദേശിയായ ജ്യോത്സ്യനില്‍ നിന്ന് കവര്‍ന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം സുഹൃത്തിന് ഒരു പ്രശ്‌നമുണ്ടെന്നും ജ്യോതിഷം നോക്കണം എന്നുപറഞ്ഞ് ജോത്സ്യനെ എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശേഷം ഇടപ്പള്ളിയില്‍ മുറിയെടുത്തു.

തുടര്‍ന്ന് പ്രഷറിന്റെ ഗുളിക കലക്കിയ ജ്യൂസ് കൊടുത്ത് മയക്കിക്കിടത്തി സ്വര്‍ണം ഊരിയെടുത്ത് കൊണ്ടുപോവുകയായിരുന്നു. പ്രതിയുടെ ഫേസ്ബുക്ക് പരിശോധിച്ചപ്പോള്‍ നിരവധി ജ്യോത്സ്യന്മാരെ ഇത്തരത്തില്‍ സുഹൃത്തുക്കള്‍ ആക്കി ചാറ്റ് ചെയ്തതായി കണ്ടെത്തി.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This