കേരളത്തിലെ യുഡിഎഫിനേയും എൽഡിഎഫിനെയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ: സ്റ്റേജിന് നടുവിലെത്തി പ്രവര്‍ത്തകരെ വണങ്ങി മോദി.’കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യില്‍ വരും’ മാറാത്തത് ഇനി മാറും. ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതച്ച് നരേന്ദ്ര മോദിയുടെ പുത്തരിക്കണ്ടം പ്രസംഗം

Must Read

തിരുവനന്തപുരം: കേരളത്തിൽ വികസനം വരും .കേരളത്തിന് മുന്നോട്ട് പോകണമെങ്കിൽ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തില്‍ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ല. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ അഴിമതിയില്‍ നിന്നുള്ള മോചനമാണെന്നും നരേന്ദ്രമോദി പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും ?ഗുരുവിനേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗത്തിനിടെ സ്റ്റേജിന് നടുവിലെത്തി പ്രവര്‍ത്തകരെ വണങ്ങിയ മോദി പദ്മനാഭ സ്വാമിയുടെ പാവന ഭൂമിയില്‍ വരാനായത് സൗഭാഗ്യമാണെന്നും പറഞ്ഞു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കേരളത്തിൻ്റെ ദിശ മാറും. കേരളത്തിൻ്റെ കാര്യം വരുമ്പോൾ നിങ്ങൾ രണ്ട് പക്ഷം മാത്രമാണ് ചിന്തിക്കുന്നത്. പക്ഷേ മൂന്നാമതൊരു പക്ഷമുണ്ട്. അത് ബിജെപി എൻഡിഎയുടെ മൂന്നാ പക്ഷമാണ് എന്ന് മോദി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതു-വലതു മുന്നണികൾ മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. യുഡിഫിൻ്റെയും എൽഡിഎഫിൻ്റെയും അജണ്ട ഒന്നാണ്. പൂർണമായും അഴിമതിയും, ഉത്തരവാദിത്വമില്ലായ്മ യുമാണ് അജണ്ട എന്നും മോദി വിമർശിച്ചു. അഞ്ച് വർഷം കഴിഞ്ഞാൽ എൽഡിഎഫിനും യുഡിഎഫിനും ഭരണം കിട്ടില്ലെന്ന് അറിയാം. എൻ്റെ വാക്ക് കേട്ട് ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ എന്നും ജനങ്ങളോട് മോദി പറഞ്ഞു.

ഇടത് സർക്കാരിനെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ അഡ്‌ജസ്റ്റ്മെൻ്റ് ഭരണം അവസാനിപ്പിച്ച്, ഒരു മാറ്റം വരണം. എൽഡിഎഫ് വികസനത്തിൻ്റെ ശത്രവാണ്. വികസനത്തിന് കേരളത്തിൽ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വരണം. കോൺഗ്രസിന് വികസനം എന്ന അജണ്ട ഇല്ല. അവരെ സൂക്ഷിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി.

ത്രിപ്പുരയിൽ 20 വർഷം എൽഡിഎഫ് ഭരിച്ചു. ബംഗാളിലും ഇടതുഭരണമായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നും മോദി ചോദിച്ചു. ബിജെപി ഭരണം പിടിച്ചു, എന്ന് മാത്രമല്ല തുടർ ഭരണവും ലഭിച്ചു. ത്രിപുരയിൽ ഇപ്പോൾ എൽഡിഎഫിൻ്റെ പൊടി പോലുമില്ല. ബംഗാളിൽ ഇടത് ടിക്കറ്റിൽ മത്സരിക്കാൻ പോലും ആളെ കിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്നും മോദി പരിഹസിച്ചു.

കേരളത്തിൽ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കാൻ എൽഡിഎഫിനും യുഡിഎഫിനും സാധിച്ചില്ല. പക്ഷേ ബിജെപി സർക്കാരിന് സാധിച്ചു. കേരളത്തിലെ റെയിൽവേ ശൃംഖല പൂർണമായും വൈദ്യൂതികരിക്കാൻ കഴിഞ്ഞു. 3 വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്തത്. അമ്യത് ഭാരത് ട്രെയിനുകൾക്കും തുടക്കം കുറിച്ചു. 6 മാസത്തിനുള്ളിൽ വിഴിഞ്ഞം പോർട്ട് 100 ലധികം കപ്പലുകൾ വന്നു. നിരവധി ആളുകൾക്ക് തൊഴിലവസരം കിട്ടി. പദ്ധതി രാഷ്ട്രത്തിന് സമർപ്പിക്കാൻ അവസരം ലഭിച്ചു. 3 ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തുവെന്നും മോദി അറിയിച്ചു.

തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ ഐതിഹാസികമെന്ന് വിശേപ്പിച്ച് പ്രധാനമന്ത്രി ഇതോടെ ബിജെപി കേരളത്തില്‍ അടിത്തറയിട്ടതായും മോദി പറഞ്ഞു. ഗുജറാത്തില്‍ ശൂന്യമായിരുന്ന ബിജെപി ഒരു അഹമ്മദാബാദ് നഗരസഭയില്‍നിന്നാണ് ജൈത്രയാത്ര തുടങ്ങിയതെന്നും തിരുവനന്തപുരത്ത് നിന്നും സമാന യാത്ര ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This