തൃശൂര്‍ പൂരത്തില്‍ തിരുവമ്ബാടിയുടെ വെടിക്കെട്ടിന്റെ ലൈസന്‍സ് ഇത്തവണ ഷീന സുരേഷിനാണ്

Must Read

തൃശൂര്‍ പൂരത്തില്‍ തിരുവമ്ബാടിയുടെ വെടിക്കെട്ടിന്റെ ലൈസന്‍സ് ഇത്തവണ ഒരു വനിതയ്ക്കാണ്. ഷീന സുരേഷാണ് പൂരത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കുന്നയാള്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പന്തലങ്ങാട്ട് കുടുംബമാണ് തിരുവമ്ബാടിയുടെ വെടിക്കെട്ട് പണി കാലങ്ങളായി കരാര്‍ എടുക്കുന്നത്. ഇക്കുറി ആരുടെ പേരില്‍ ലൈസന്‍സ് എടുക്കുമെന്ന് ചിന്തിച്ചപ്പോഴാണ് ഷീനയുടെ പേരിലെടുക്കാന്‍ വഴി തെളിഞ്ഞത്.

വെടിക്കെട്ട് പണിക്കാരുടെ കുടംബത്തിലേയ്ക്ക് വിവാഹത്തിനു ശേഷം വരുമ്ബോള്‍ പടക്കംകെട്ടാന്‍ പോലും ഷീനയ്ക്ക് അറിയില്ലായിരുന്നു. പിന്നെ, എല്ലാം പഠിച്ചു. ഇപ്പോള്‍ വെടിക്കെട്ട് കരാറുകാരിയുമായി. ചരിത്രത്തിലാദ്യമായി വനിതയെ വെടിക്കെട്ട് ചുമതല ഏല്‍പിച്ചതോടെ തിരുവമ്ബാടി ദേവസ്വത്തിന് അഭിനന്ദന പ്രവാഹമാണ്. സ്ത്രീകള്‍ കടന്നുവരാന്‍ മടിക്കുന്ന മേഖലയില്‍ ആദ്യമായി വനിതയെ കരാര്‍ ഏല്‍പിച്ചതാണ് തിരുവമ്ബാടിയെ വേറിട്ടതാക്കുന്നത്. കുഴിമിന്നലും ഓലപ്പടക്കവും അമിട്ടും മാനത്തു വിരിയിക്കുന്ന വിസ്മയവും പ്രകമ്ബനവുമാണ് പൂരം വെടിക്കെട്ടിന്റെ സവിശേഷത.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This