റിഫ മെഹ്‍നുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി; മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Must Read

റിഫ മെഹ്‍നുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി; മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

 മലയാളി വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പുറത്തെടുത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോറന്‍സിക് സംഘം, തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന സംഘം പാവണ്ടൂര്‍ ജൂമാ മസ്ജിദ് ഖബറിടത്തില്‍ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റും. ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.

റിഫയുടെ മരണത്തിലെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. തുടരന്വേഷണത്തില്‍ നിര്‍ണയകമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍. മരണത്തിലെ ദൂരൂഹത മാറണമെന്നും റിഫക്ക് നീതി കിട്ടണമെന്നും അമ്മ ഷറീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടന്നാല്‍ മകള്‍ക്ക് സംഭവിച്ചത് എന്താണെന്ന് അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷയും ഷറീന പങ്കുവെച്ചു.

മാര്‍ച്ച്‌ ഒന്നിന് ദുബായ് ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച്‌ മെഹ്നാസ് മര്‍ദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭര്‍ത്താവ് മെഹനാസിനെതിരെ പൊലീസ് കെസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കും , മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുന്നത്.

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആര്‍ഡിഒ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം ആര്‍ ഡി ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. ഭര്‍ത്താവ് മെഹ്നാസിനെതിരായ കേസന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോ‍ര്‍ട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This