വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത നീങ്ങാനുണ്ടെന്ന് ചൂണ്ടിക്കാട്ടി റിഫയുടെ അഭിഭാഷകന്‍ അഡ്വ.പി റഫ്താസ്.

Must Read

 

 

ദുബായില്‍ മരിച്ച മലയാളി വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഇനിയുമേറെ ദുരൂഹത നീങ്ങാനുണ്ടെന്ന് ചൂണ്ടിക്കാട്ടി റിഫയുടെ അഭിഭാഷകന്‍ അഡ്വ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി റഫ്താസ്. മരണത്തിന് പിന്നാലെ ദുബായിയിലെ താമസസ്ഥലത്ത് പൊലീസ് എത്തിയിരുന്നു. സഹോദരനും അടുത്ത കുടുംബവും അടുത്തുണ്ടായിരുന്നിട്ടും വൈകിയാണ് മെഹ്നാസ് ഇവരെ അറിയിച്ചതെന്നും കഴുത്തിലെ പാട് പൊലീസ് ചൂണ്ടിക്കാണിച്ചപ്പോള്‍ പരാതിയില്ലെന്ന് പറയാന്‍ റിഫയുടെ സഹോദരനെ മെഹ്നാസ് നിര്‍ബന്ധിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

‘മരിച്ച സമയത്തെക്കുറിച്ചോ, ആംബുലന്‍സില്‍ കൊണ്ടുപോയ രീതിയെക്കുറിച്ചോ, ഏത് ആശുപത്രിയലേക്കാണ് കൊണ്ടുപോയത് എന്നതിനെക്കുറിച്ചോ ഒന്നും വിശ്വസനീയമായ മറുപടി നല്‍കാന്‍ മെഹ്നാസിന് സാധിച്ചിട്ടില്ല എന്നാണ് സഹോദരന്‍ പറയുന്നത്. മെഹ്നാസും അയാളുടെ കുടുംബവുമൊന്നും മരണത്തിന് ശേഷം ആരോടും സംസാരിക്കുമായിരുന്നില്ല എന്നും താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു വെന്നും . പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടായിരുന്നു. കുഞ്ഞിനെ കാണാന്‍ പോലും അയാള്‍ വന്നിരുന്നില്ല. ഒരു തെറ്റും ചെയ്യാത്ത ഒരാളാണെങ്കില്‍ പേടിക്കേണ്ടതില്ലല്ലോ’, അഭിഭാഷകന്‍ ചോദിക്കുന്നു.

മരണത്തിന് മുമ്ബ് മെഹ്നാസ് റിഫയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും വിവാഹത്തിന് മുമ്ബ് പോലും കോഴിക്കോട് ഒരു മാളില്‍ വെച്ച്‌ സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മര്‍ദ്ദിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

അഭിഭാഷകന്‍ന്റെ വാക്കുകൾ ഇങ്ങനെ ,

റിഫ മെഹ്നു മരിച്ച്‌ മുന്നാം ദിവസത്തിന് ശേഷം മെഹ്നാസ് വീട്ടില്‍ വരികയോ കുടുംബവുമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. റിഫയുടെ ഫോണും ഡ്രസ്സും ഉള്‍പ്പെടയുള്ളവയെല്ലാം മെഹ്നാസിന്റെ കയ്യിലാണ് ഉള്ളത്. ഭാര്യ മരിച്ച ഉടനെ തന്നെ ഇയാള്‍ അക്കാര്യം മരിച്ചുവെന്ന് അറിയിച്ച്‌ ലൈവ് വീഡിയോ ഇട്ടിട്ടുണ്ട്. റിഫയുടെ സഹോദരനും കുടുംബവുമെല്ലാം ദുബായിലുണ്ട്. എന്നാല്‍, ഇവരുമായിട്ടൊന്നും ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്ട്ടില്ല. സഹോദരനെ തന്നെ അവസാന നിമിഷമാണ് വിളിക്കുന്നത്. അവളൊരു പൊട്ടത്തരം ചെയ്തു, ആശുപത്രിയിലാണ് എന്നാണ് സഹോദരനോട് വിളിച്ചു പറഞ്ഞത്. തൊട്ടടുത്തുള്ള സഹോദരന്‍ എത്തുമ്ബോഴേക്കും മൃതദേഹം വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ ഒരുക്കവും ചെയ്തു കഴിഞ്ഞിട്ടുണ്ട്.

മരിച്ച സമയത്തെക്കുറിച്ചോ, ആംബുലന്‍സില്‍ കൊണ്ടുപോയ രീതിയെക്കുറിച്ചോ, ഏത് ആശുപത്രിയലേക്കാണ് കൊണ്ടുപോയത് എന്നതിനെക്കുറിച്ചോ ഒന്നും വിശ്വസനീയമായ മറുപടി നല്‍കാന്‍ മെഹ്നാസിന് സാധിച്ചിട്ടില്ല എന്നാണ് സഹോദരന്‍ എന്നോട് പറഞ്ഞത്. ദുബായിലെ മരിച്ച സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ടായിരുന്നു. പ്രാഥമിക പരിശോധനയില്‍ കഴുത്തില്‍ പാട് കണ്ടിരുന്നു. എന്നാല്‍, ഇതില്‍ പരാതിയില്ലെന്ന് മെഹ്നാസ് പൊലീസിനോട് പറയുകയും സഹോദരനെക്കൊണ്ട് പറയിക്കുകയും ചെയ്തു. പരാതിയില്ലെന്ന് പറഞ്ഞാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ എന്ന് സഹോദരനോട് പറഞ്ഞു. ആ അവസ്ഥയില്‍ എന്ത് ചെയ്യണം എന്ന് അറിയാതിരുന്ന സഹോദരന്‍ മെഹ്നാസിന്റെ വാക്കുകള്‍ കേട്ടു. പരാതിയില്ലെന്ന് പൊലീസിനെ അറിയിച്ചു. അറബിയിലുള്ള പൊലീസിന്റെ റിപ്പോര്‍ട്ടില്‍ കഴുത്തിലെ ഈ പാടിനെക്കുറിച്ച്‌ പറയുന്നുണ്ട്. പരാതിയില്ലെന്ന് പറഞ്ഞ് എഴുതിക്കൊടുത്തത് കൊണ്ടാണ് ദുബായില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരുന്നത്.

മെഹ്നാസും അയാളുടെ കുടുംബവുമൊന്നും മരണത്തിന് ശേഷം ആരോടും സംസാരിക്കുമായിരുന്നില്ല. താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടായിരുന്നു. കുഞ്ഞിനെ കാണാന്‍ പോലും അയാള്‍ വന്നിരുന്നില്ല. ഒരു തെറ്റും ചെയ്യാത്ത ഒരാളാണെങ്കില്‍ പേടിക്കേണ്ടതില്ലല്ലോ.

മരണത്തിന് മുമ്ബ് മെഹ്നാസ് റിഫയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഒരു മാളില്‍ വെച്ച്‌ തമ്മില്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. നാട്ടില്‍ വെച്ച്‌ ഇരുമ്ബ് വടികൊണ്ട് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് എല്ലിന് പരുക്ക് പറ്റിയിരുന്നു. വിവാഹത്തിന് മുമ്ബ് കോഴിക്കോട് ഒരു മാളില്‍ വെച്ച്‌ സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മര്‍ദ്ദിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ മുമ്ബില്‍ പോലും മര്‍ദ്ദിക്കാറുണ്ടായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മറ്റ് നടപടികളുമായി മുന്നോട്ട് പോകും. ദുബായില്‍ ചെന്ന് മരണ സമയത്തെ സ്ഥലം കാണണം. കട്ടിലില്‍ നിന്നും ഫാനിലേക്ക് എങ്ങനെയാണ് എത്തിപ്പിടിച്ചത് എന്ന് അറിയണം. കഴുത്തില്‍ കുരുങ്ങിയത് ഷോള്‍ ആണോ, ബെഡ് ഷീറ്റ് ആണോ ഉപയോഗിച്ചത് എന്നറിയണം. റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മറ്റ് നടപടികള്‍ തീരുമാനിക്കുകയുള്ളൂ

 

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ...

More Articles Like This