കെ എസ് ആർ ടി സി വര്‍ക്ഷോപ്പ് നവീകരിച്ച സർക്കാർ ;

Must Read

 

 

ശമ്ബളത്തിനുള്ള തുകയോ, കളക്ഷന്‍ തുകയോ ബസ് ഉപയോഗിച്ചല്ല വാഷിങ് യൂണിറ്റ് വാങ്ങുന്നതെന്ന് പ്രതികരിച്ച സിഎംഡി ബിജു പ്രഭാകര്‍.
കെഎസ്‌ആര്‍ടിസിയില്‍ വര്‍ക്ക്‌ഷോപ്പ് നവീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നാണ് ആധുനിക രീതിയുള്ള ബസ് വാഷിങ് യൂണിറ്റ് വാങ്ങുന്നതെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കി . ഇത് ശമ്ബളത്തിനുള്ള തുകയോ, കളക്ഷന്‍ തുകയോ അല്ല. വര്‍ക്ക്‌ഷോപ്പ് നവീകരണത്തിന് വേണ്ടിയുള്ള തുക ശമ്ബളത്തിന് വേണ്ടി വകമാറ്റി ചിലവഴിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നേരത്തെ ഈ തുക അനുവദിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കെഎസ്‌ആര്‍ടിസിയില്‍ വര്‍ക്ക്‌ഷോപ്പ് നവീകരണത്തിന് വേണ്ടി 30 കോടി രൂപ വീതം ഓരോ വര്‍ഷവും സര്‍ക്കാര്‍ അനുവദിച്ചു വരുന്നുണ്ടു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ക് ഷോപ്പ് നവീകരണവും, അതിന്റെ ഭാഗമായി ബസ് വാഷിങ് മെഷീന്‍ ഉള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി ഈ തുക യാണ്
ചിലഴിക്കുന്നത് . ഇത് കൂടാതെ, ഈ വര്‍ഷവും 30 കോടി രൂപ വര്‍ക്ക്‌ഷോപ്പ് നവീകരണത്തിനും, 20 കോടി രൂപ കമ്ബ്യൂട്ടറൈസേഷനും വേണ്ടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു . സര്‍ക്കാരിന്റെ സാമ്ബത്തിക സഹായം കൊണ്ടാണ് വര്‍ക്ക് ഷോപ്പ് നവീകരണം, കമ്ബ്യൂട്ടറൈസേഷന്‍ തുടങ്ങിയ ആധുനിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നത്. ഈ തുക വകമാറ്റി ചിലവഴിക്കാനുമാകില്ല. 4300 ഓളം വിവിധ തലത്തിലുള്ള ബസുകളാണ് വൃത്തിയാക്കേണ്ടത്. പ്രത്യേകിച്ചു ദീര്‍ഘ ദൂര ബസുകള്‍ക്ക് വളരെയേറെ വൃത്തിയും വെടിപ്പും ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ് .

നിലവില്‍ 425 ബസ് വാര്‍ഷര്‍മാര്‍ 25 രൂപ നിരക്കിലാണ് ബസുകളുടെ പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് അധുനിക സൗകര്യങ്ങള്‍ നവീകരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. വൃത്തിയുള്ള ബസുകള്‍ ആണ് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ഏറ്റവും പ്രധാന കാര്യം. കെഎസ്‌ആര്‍ടിസിയെ പറ്റിയുള്ള പരാതികളിലും പ്രധാന പരാതി ബസുകള്‍ വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നുള്ളതാണ് . തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും എം ഡി ആവശ്യപ്പെട്ടു. ശമ്ബളത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ തുക ചെലവാക്കുന്നുവെന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വരുന്നത്, ശമ്ബളം ലഭിക്കാന്‍ വൈകുമ്ബോഴും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ മനസുമടിപ്പിക്കാൻ കാരണമാകും . അത് കെഎസ്‌ആര്‍ടിസിയെ നാശത്തിലേക്ക് തള്ളിക്കളയാൻ മാത്രമേ ഉപകരിക്കുകയൂള്ളൂ.

നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ്, മാവേലിക്കര, എടപ്പാള്‍, കോഴിക്കോട് , ആലുവ എന്നീ സ്ഥലങ്ങളിലെ റീജണല്‍ വര്‍ക്ക് ഷോപ്പുകളും ജില്ലാ വര്‍ക്ക്‌ഷോപ്പുകളും നവീകരിക്കുകയാണ്. കൈകൊണ്ടുള്ള പെയിന്റിങ് ഒഴിവാക്കി സ്‌പ്രേ പെയിന്റിങ്, പെയിന്റുംഗ് ബൂത്തുകള്‍ തുടങ്ങി, ആധുനിക രീതിയില്‍ ടയര്‍ മാറാനുള്ള യന്ത്രം വരെ സ്ഥാപിക്കുന്നുണ്ട്. ഇതെല്ലാം വാങ്ങി നവീകരണം പൂര്‍ത്തിയാക്കുമ്ബോള്‍ സംസ്ഥാനത്ത് ഉടനീളം 100 സ്ഥലത്തായി പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ 22 സ്ഥലങ്ങളിലായി 3 ഷിഫ്റ്റും പ്രവര്‍ത്തിക്കുന്ന ആധുനിക വര്‍ക്ക്‌ഷോപ്പുകളായി മാറുകയും ചെയ്യും.

ഇത് കൂടാതെ ആധുനീകരണത്തിന്റെ ഭാഗമായി ലൈലാന്റിന്റെ സാങ്കേതിക സഹായത്തോട് കൂടി ലൈലെന്റ് എഞ്ചിന്‍ റീ കണ്ടീഷന്‍ ചെയ്യുന്ന പ്ലാന്റ് എടപ്പാളില്‍ സ്ഥാപിക്കുകയാണ്. ഇതിന്റെ ഭാഗമായി വിദഗ്ധരായ എഞ്ചിനീയര്‍മാരെയും, മെക്കാനിക്കുകളേയും ലൈലെന്റില്‍ പരിശീലനത്തിനായി അയച്ച്‌ കഴിഞ്ഞു. ഇത് പോലെ തന്നെ കെഎസ്‌ആര്‍ടിസി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടേയും ബോഷ് ഡീസല്‍ പമ്ബിന് വേണ്ടിയുള്ള പ്രത്യേക കാലിബ്രേഷന്‍ യൂണിറ്റ് തിരുവനന്തപുരത്ത് ഉടന്‍ ആരംഭിക്കും.തിരുവനന്തപുരത്ത് ടാറ്റായുമായി സഹകരിച്ച്‌ എഞ്ചിന്‍ റീകണ്ടീക്ഷനിങ് പ്ലാന്റും സ്ഥാപിക്കും.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This