ജോജു ജോര്‍ജിനെതിരേ കെ.എസ്.യു. രംഗത്ത്.

Must Read

വാഗമണ്ണില്‍ നടന്ന ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരേ കെ.എസ്.യു. രംഗത്ത്. കൊച്ചിയില്‍ വഴി തടയല്‍ സമരത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച ജോജു ജോര്‍ജ്ജിന്റെ ഇടപെടലില്‍ നേതാക്കള്‍ അടക്കം ജയിലിലായിരുന്നു. അന്ന് മുതല്‍ ജോജു ജോര്‍ജിന് പിന്നാലെയാണ് കോണ്‍ഗ്രസ്. അതിനിടെയാണ് നടനെതിരെ പുതിയ ആയുധം കിട്ടുന്നത്.

വാഗമണ്ണില്‍ നടന്ന ഓഫ് റോഡ് റൈഡില്‍ മത്സരങ്ങള്‍ നിയമവിരുദ്ധമാണെന്നും ഇതില്‍ പങ്കെടുത്ത നടനും സംഘാടകര്‍ക്കുമെതിരേ കേസെടുക്കണമെന്നും കെ.എസ്.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി നല്‍കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഗമണ്‍ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ശനിയാഴ്ചയാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്. എന്നാല്‍, കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതെന്നാണ് കെ.എസ്.യു.വിന്റെ ആരോപണം.

ഇത് പ്ലാേന്റഷന്‍ ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. നടന്‍ ജോജുവിന്റെ നേതൃത്വത്തില്‍ നടന്ന ഓഫ് റോഡ് മത്സരത്തില്‍ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജില്ലാ ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ അനുമതിയും മത്സരത്തിനില്ലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. ഓഫ് റോഡ് മത്സരത്തില്‍ ജോജു തന്റെ ജീപ്പ് റാംഗ്ലറുമായി പങ്കെടുത്തതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടിയിരുന്നു. ഓഫ്‌റോഡ് മാസ്റ്റേഴ്‌സ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ടത്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെയുള്ള ട്രാക്കില്‍ ആവേശത്തോടെ വാഹനമോടിക്കുന്ന ജോജുവിന്റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി കെഎസ്‌യു രംഗത്തെത്തിയത്.

വാഗമണ്ണിലെ എംഎംജെ എസ്റ്റേറ്റില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരത്തിലെ സംഘാടകരുടെ ക്ഷണപ്രകാരമാണ് ജോജു ട്രാക്കിലെത്തിയത്. ആദ്യമായാണ് ഒരു ഓഫ്‌റോഡ് ട്രാക്കില്‍ മത്സരത്തിനായി താരം വാഹനമോടിക്കുന്നത്. ‘പൊളി, ചെതറിക്കുവല്ലേ’ എന്ന് താരം ഓഫ് റോഡ് ഡ്രൈവിന് ശേഷം പറയുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. റാംഗ്ലര്‍ ട്രാക്കിലൂടെ നിഷ്പ്രയാസം ഓടിച്ചുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വളരെ ആവേശത്തോടെയാണ് ജീപ്പ് ജോജു ഓടിക്കുന്നത്.

റാംഗ്ലര്‍ അണ്‍ലിമിറ്റഡിന്റെ പെട്രോള്‍ വകഭേദം 2018 ലാണ് ജോജു ജോര്‍ജ് വാങ്ങിയത്. 3.6 ലീറ്റര്‍ വി6 എന്‍ജിനാണ് വാഹനത്തില്‍. 6350 ആര്‍പിഎമ്മില്‍ 284 പിഎസ് കരുത്തും 4300 ആര്‍പിഎമ്മില്‍ 347 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. കാറുകളോടും ജീപ്പുകളോടും ഹരമുള്ള നടനാണ് ജോജു ജോര്‍ജ്ജ്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This