രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനിടയില്‍ ഇരച്ചു കയറി മേയര്‍ ആര്യ രാജേന്ദ്രന്റെ കാര്‍.

Must Read

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനിടയില്‍ ഇരച്ചു കയറി മേയര്‍ ആര്യ രാജേന്ദ്രന്റെ കാര്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

സുരക്ഷ വീഴ്ചയില്‍ സെക്യൂരിറ്റി എസ് പി വിജയകുമാറിനെതിരെ രഹസ്യ നടപടിയും. സെക്യൂരിറ്റി എസ് പി സ്ഥാനത്ത് നിന്ന് വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ഈ ഉത്തരവിന്റെ പകര്‍പ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. സര്‍ക്കാര്‍ ഉത്തരവില്‍ ഒരിടത്തും ഈ മാറ്റത്തെ അച്ചടക്ക ലംഘനമായി ചൂണ്ടിക്കാണിക്കുന്നില്ല. എന്നാൽ സര്‍ക്കാര്‍ ഫയല്‍ നീക്കത്തില്‍ ഇത് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കാര്‍ എത്തിയതിന്റെ അച്ചടക്ക നടപടിയാണ്.

രാഷ്ട്രപതിയുടെ സുരക്ഷാ വീഴ്ചയാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന് ഉത്തരവിന് പുറത്തുള്ള രേഖകളില്‍ വ്യക്തമാക്കുന്നുണ്ട് . ഈ സാഹചര്യത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം കേന്ദ്ര സര്‍ക്കാരിനേയും അറിയിക്കുന്നത്. കണ്‍ഫേര്‍ഡ് ഐപിഎസുകാരില്‍ ഏറ്റവും സീനിയറാണ് വിജയകുമാര്‍. അഴിമതി കറ പുരളാത്ത കേരളാ പൊലീസിലെ ചുരുക്കം ഉദ്യോഗസ്ഥരില്‍ ഒരാള്‍. അങ്ങനൊരു ഉദ്യോഗസ്ഥനെയാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ പിഴവിന് സര്‍ക്കാര്‍ ശിക്ഷിക്കുന്നത്. നടപടി എടുത്തില്ലെങ്കില്‍ കേന്ദ്ര അന്വേഷണം വരും. ഈ സാഹചര്യത്തിലാണ് ഐപിഎസുകാരനെ ബലിയാടാക്കുന്നത്.

ഡിസംബറിലാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് രാഷ്ട്രപതി വരുന്നതിനിടെയായിരുന്നു സംഭവം. രാവിലെ 11.05നാണ് രാഷ്ട്രപതി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. അവിടെനിന്ന് പി.എന്‍ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ പൂജപ്പുരയിലേക്ക് പോകുംവഴിയാണ് സംഭവം. വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ പ്രകാരം മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിനുശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. സാധാരണഗതിയില്‍ ഇറങ്ങുന്ന മുറയ്ക്ക് ഓരോ വാഹനവും അനുഗമിക്കാനേ പാടുള്ളൂ. എന്നാല്‍,ആള്‍സെയിന്റ്‌സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള കിലോ മീറ്ററുകളോളം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം പാഞ്ഞു. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച്‌ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് പിന്നില്‍ കയറി.പുറകിലുള്ള വാഹനങ്ങള്‍ പൊടുന്നനെ ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. സുരക്ഷാ വിഭാഗത്തെ ഞെട്ടിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍ കടന്നു കയറുകയായിരുന്നു. ലംഘിക്കാന്‍ പാടില്ലാത്ത യാത്രാ പ്രോട്ടോക്കോളും സുരക്ഷാ ക്രമീകരണവും എങ്ങനെ മറികടന്നു എന്നത് സംബന്ധിച്ച്‌ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണം . ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പൊലീസ് ഉദ്യോഗസ്ഥനെതിരായ അസ്വാഭാവിക നടപടി. തെറ്റ് വരുത്തിയ മേയര്‍ക്ക് ശിക്ഷയുമില്ല.

ക്രൈംബ്രാഞ്ചിലെ ഉത്തരവാദിത്വത്തിലേക്കാണ് വിജയകുമാറിന്റെ മാറ്റം. രണ്ടു മാസ മുമ്ബ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പളാക്കി വിജയകുമാറിനെ മാറ്റാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ മുതിര്‍ന്ന ചില ഉദ്യോഗസ്ഥര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് മേയറുടെ വീഴ്ച വിജയകുമാറിന്റെ തലയിലേക്ക് കൊണ്ടു വയ്ക്കുന്നത്.

പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. ഇവ എങ്ങനെ കടന്നു പോകണമെന്ന് ട്രയല്‍ നടത്തി ഉറപ്പാക്കാറുണ്ട്. എന്നിട്ടും ഇത്തരം സംഭവം ഉണ്ടായത് പൊലീസിനും നാണക്കേടായി. അതേസമയം പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതായി അറിയില്ലെന്നും രാഷ്ട്രപതിയോടൊപ്പം ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയായിരുന്നുവെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്ന

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This