വിവാഹത്തിനായി ഒരുങ്ങി അഹാന കൃഷ്ണകുമാര്‍ ഗുരുവായൂര്‍ അമ്ബല നടയില്‍.!

Must Read

 

അച്ഛന്‍ കൃഷ്ണ കുമറിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് തന്നെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് അഹാന കൃഷ്ണകുമാര്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ അഭിനയം മാത്രമല്ല തനിക്ക് മറ്റ് പല മേഖലകളിലും മികവുണ്ടെന്ന് തെളിയിച്ച വ്യക്തി കൂടിയാണ് അഹാന. അഭിനേത്രി, സംവിധായിക, യൂട്യൂബര്‍, ഗായിക എന്നിങ്ങനെ പല മേഖലകളിലും താരം ശോഭിച്ചിട്ടുണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം, ഇതിനോടകം തന്നെ ഒരുപാട് നായിക വേഷങ്ങള്‍ സിനിമകളില്‍ ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ.

 

തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അഹാന ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്, ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരു വിവാഹത്തിനായി ഒരുങ്ങിയിരിക്കുന്ന അഹാനയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂര്‍ അമ്ബല നടയില്‍ എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.

 

തന്റെ ഉറ്റ സുഹൃത്തും കളിക്കൂട്ടുകാരിയുമായ ശ്രീലക്ഷ്മിയുടെ വിവാഹത്തിന് പങ്കെടുക്കാനാണ് സാരിയില്‍ സുന്ദരിയായി ഒരുങ്ങി അഹാന എത്തിയത്. എന്റെ കൂടെ വളര്‍ന്ന മറ്റൊരുവള്‍ കൂടി വിവാഹിതയായിരിക്കുന്നു.. എന്ന് കുറിച്ചുകൊണ്ടാണ് കൂട്ടുകാരിക്ക് അഹാന ആശംസകള്‍ നേര്‍ന്നത്.

 

അഹാനയുടെ പോസ്റ്റും വിവാഹത്തിനോടനുബന്ധിച്ച്‌ പങ്കുവെച്ച ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.. അതേസമയം, പിടികിട്ടാപുള്ളിയാണ് അഹാനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നാന്‍സി റാണി, അടി എന്നിവയാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Latest News

വെറും റിബൺ കെട്ടിയ സ്റ്റാൻഡ്; ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്.വേദിയിൽ സ്ഥലമില്ലായിരുന്നു.ഉമാ തോമസ് അനാസ്ഥയുടെ ഇര.

കൊച്ചി: കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. മന്ത്രിയും എഡിജിപിയും അടക്കം വേദിയിൽ ഉണ്ടായിരുന്ന വേളയിലാണ് അപകടം സംഭവിച്ചത്. നടക്കാൻ...

More Articles Like This